ആഢംബര യാത്രക്കിനി ‘സ്‌കാനിയ’യും

Saturday August 8th, 2015

Scania bus KSRTCസുല്‍ത്താന്‍ ബത്തേരി: തിരുവനന്തപുരം-ബംഗളൂരു അന്തര്‍സംസ്ഥാന റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ അത്യാധുനിക ‘സ്‌കാനിയ’ ബസ് കന്നിയാത്ര നടത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസ് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിന് സുല്‍ത്താന്‍ ബത്തേരിയിലും 11ന് ബംഗളൂരു സാറ്റലൈറ്റ് ബസ്സ്റ്റാന്‍ഡിലുമെത്തി. വൈകീട്ട് 3.30ന്് മടക്കയാത്ര തുടങ്ങി. ദേശീയപാതയിലെ രാത്രിയാത്രാനിരോധ സമയം തുടങ്ങുന്നതിന് മുമ്പുതന്നെ അതിര്‍ത്തി കടന്ന് രാത്രി 8.45ഓടെ സുല്‍ത്താന്‍ ബത്തേരി വഴി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് സ്‌കാനിയ അനന്തപുരിയില്‍ തിരിച്ചെത്തിയത്.
തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് 1391 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ ‘ഫ്‌ളെക്‌സി’ നിരക്കായ 1200 രൂപ നല്‍കിയാല്‍ മതി. തിരക്കില്ലാത്ത സീസണില്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നതാണ് ‘ഫ്‌ളെക്‌സി’.
ഓണം സീസണ്‍ പ്രമാണിച്ച് ആഗസ്റ്റ് 25 മുതല്‍ ഈ റൂട്ടിലാരംഭിക്കുന്ന 12 സര്‍വിസുകളില്‍ ആറെണ്ണം സുല്‍ത്താന്‍ ബത്തേരി വഴിയാണ് പോകുന്നത്. അടുത്തമാസം തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന മുംബൈ, ഹൈദരാബാദ്, ഗോവ, ചെന്നൈ, ബംഗളൂരു സ്‌കാനിയ സര്‍വീസുകളില്‍ ചെന്നൈ ഒഴികെ മറ്റുള്ള സര്‍വിസുകളും സുല്‍ത്താന്‍ ബത്തേരി വഴിയാണ് ഓടുക. രാത്രിയാത്ര കഴിയില്ലെങ്കിലും മുംബൈ, ഗോവ, ഹൈദരാബാദ് നഗരങ്ങളിലേക്ക് വയനാട്ടുകാര്‍ക്ക് സ്‌കാനിയയിലേറി നേരിട്ടത്തൊം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം