കെ.എസ്.ആര്‍.ടി.സി.പണിമുടക്ക്; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

Friday October 17th, 2014

KSRTC busതിരുവനന്തപുരം: വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ഇടത് തൊഴിലാളികളുടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കുന്ന എം.പാനല്‍ ജീവനക്കാര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രി 12 മുതല്‍ 24 മണിക്കൂര്‍ സമരമാണ് ഇടത് സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് ഒത്തുതീര്‍ക്കുന്നതിനായി വ്യാഴാഴ്ച മാനേജ്‌മെന്റ്തല ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ചര്‍ച്ച വെള്ളിയാഴ്ചയും തുടരും.

സ്ഥലംമാറ്റത്തിലെ അഴിമതി അവസാനിപ്പിക്കുക, പെന്‍ഷനും ശമ്പളവും യഥാസമയം വിതരണം ചെയ്യുക, ഒഴിവുള്ള തസ്തികകളില്‍ പി.എസ്.സി അഡൈ്വസ് ചെയ്തവരെ നിയമിക്കുക, എം.പാനല്‍ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുക, നിയമവിരുദ്ധമായ ഉത്തരവുകള്‍ പിന്‍വലിക്കുക, െ്രെഡവര്‍, മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരില്‍നിന്ന് അന്യായമായി കോസ്റ്റ് ഓഫ് ഡാമേജ് ഈടാക്കുന്നത് അവസാനിപ്പിക്കുക, എന്‍.ഡി.ആര്‍ കുടിശിക തീര്‍ക്കുക, തൊഴിലാളികളില്‍ നിന്ന് ഈടാക്കിയ അധികപലിശ കോര്‍പറേഷന്‍ അടയ്ക്കുക, പി.എഫ് ലോണ്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Tags: ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം