കെ.എസ്.ആര്‍.ടി.സി പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നു

Saturday April 15th, 2017
2

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളുടെ സ്ഥാനം, വേഗം എന്നിവ അറിയാന്‍ കഴിയുന്ന ഇന്റലിജന്‍സ് ട്രാക്കിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സംവിധാനം മുഴുവന്‍ ബസുകളിലും സ്ഥാപിക്കാന്‍ തീരുമാനം. ബസുകളുടെ വിവരങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്േഫാമിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി റെയില്‍വേയുടെ മാതൃകയിലാണ് പുതിയ ക്രമീകരണം.

ഇതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, എം.സി.എ യോഗ്യതയുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ നടപടി തുടങ്ങി. ഇത്തരം യോഗ്യതയുള്ള മുന്നൂറോളം പേര്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഉണ്ടെന്നാണ് വിവരം. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ സമ്പ്രദായവും നടപ്പാക്കുന്നത്. കമ്പ്യൂട്ടര്‍ അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഇ.ഡി.പി.എ (ഇലക്ട്രോണിക് ഡാറ്റാ പ്രൊസസിങ് സെന്റര്‍) പൂര്‍ണമായും പരിഷ്‌കരിക്കുകയാണ് ആദ്യപടി. സമയപ്പട്ടികയും ഷെഡ്യൂളുകളും പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കും. ബസുകളിലുപയോഗിക്കുന്ന ടിക്കറ്റ് മെഷീനുകളിലെ ജി.പി.എസുമായി ബന്ധിപ്പിച്ചാണ് ട്രാക്കിങ് സംവിധാനം പ്രവര്‍ത്തിക്കുക. നിലവില്‍ 745 ബസുകളില്‍ ജി.പി.എസ് ബന്ധിപ്പിച്ച ടിക്കറ്റ് മെഷീനാണ് ഉപയോഗിക്കുന്നത്. രണ്ടാംഘട്ടത്തില്‍ എല്ലാ ബസുകളിലും ഇത് ഏര്‍പ്പെടുത്തും. ടിക്കറ്റ് ലഭ്യത അനുസരിച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പോലും റിസര്‍വേഷന്‍ സാധ്യമാവും. ബുക്ക് ചെയ്യുന്ന ബസിന്റെ വിശദാംശങ്ങള്‍, ബസിന്റെ സ്ഥാനം, വേഗം എന്നിവയടക്കം കൃത്യമായ ഇടവേളകളില്‍ എസ്.എം.എസ് ആയി ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. റിസര്‍വ് ചെയ്ത യാത്രക്കാരെന്റ സ്‌റ്റോപ്പില്‍ ബസ് എത്തുന്നതിന് തൊട്ടുമുമ്പുവരെ ഇത്തരത്തില്‍ സന്ദേശങ്ങളെത്തും.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം