സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Tuesday May 5th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മൂന്നു പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് മൂവര്‍ക്കും രോഗബാധയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞദിവസം ചെന്നൈയില്‍ പോയി വന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മക്കും ഭാര്യക്കും വാഹനത്തിലെ ക്ലീനറുടെ മകനുമാണ് രോഗം സ്ഥിരീകരിച്ചത്. മറ്റിടങ്ങളില്‍ പോയി തിരിച്ചെത്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ അയഞ്ഞാല്‍ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രോഗബാധയുള്ളവരുടെ ആരുടെയും പരിശോധനാഫലം ചൊവ്വാഴ്ച നെഗറ്റീവായില്ല. ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ കഴിയുന്ന രോഗബാധിതരുടെ എണ്ണം 37 ആണ്. നിരീക്ഷണത്തിലുള്ളത് 21,342 പേരാണ്. 21,034 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ആശുപത്രിയില്‍ 308 പേരും നിരീക്ഷണത്തിലുണ്ട്. ചൊവ്വാഴ്ച മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 33,800 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 33,265 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

ചൊവ്വാഴ്ച 1024 ടെസ്റ്റുകള്‍ നടത്തി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാഗ്രൂപ്പില്‍പ്പെട്ട 2,512 സാമ്പിളുകള്‍ പരിശോധിച്ചു. 1,979 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവായി. പുതിയതായി ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂര്‍18, കോട്ടയം6, വയനാട്4, കൊല്ലം3, കാസര്‍കോട്3, പത്തനംതിട്ട1, പാലക്കാട്1, ഇടുക്കി1 എന്നിങ്ങനെയാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. സംസ്ഥാനത്ത് നാല് ജില്ലകള്‍ കൊവിഡ് മുക്തമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

English summary
Kovid 19 confirmed three more in the state on Tuesday. All three are from Wayanad district. Chief Minister Pinarayi Vijayan told a news conference that the three were infected due to contact.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം