വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു; മൂന്നു പേരെ രക്ഷപ്പെുത്തി

Tuesday July 12th, 2016
2

kollam neenda karaനീണ്ടകര: കൊല്ലത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. കൊല്ലം ശക്തികുളങ്ങരയിലാണ് അപകടം ഉണ്ടായത്. ശക്തികുളങ്ങര പുത്തന്‍തെരുവ് സ്വദേശികളായ ഡാനി, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹം നീണ്ടകര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, അപകടം അറിയിച്ചിട്ടും രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ്ഗാര്‍ഡിന്റെ സഹായം ലഭിച്ചില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. സംഭവം അറിയിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടാണ് കോസ്റ്റ്ഗാര്‍ഡ് എത്തിയതെന്ന് പരാതിപ്പെട്ടു. ശക്തമായ കാറ്റിലും കോളിലും പെട്ടാണ് വള്ളം മുങ്ങിയത്. ട്രോളിങ് നിരോധമേര്‍പ്പെടുത്തിയതിനാല്‍ ചെറിയ വള്ളങ്ങള്‍ക്ക് മാത്രമേ കടലില്‍ പോകാന്‍ അനുവാദമുള്ളൂ. ഇന്നലെ രാത്രി ഉണ്ണിക്കുട്ടന്‍ എന്ന വള്ളത്തില്‍ പോയ സംഘമാണ് അപകടത്തില്‍ പെട്ടത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം