കൊല്ലത്ത് മുന്‍സിഫ് കോടതി വളപ്പില്‍ പൊട്ടിത്തെറി

Wednesday June 15th, 2016

kollam courtകൊല്ലം: കൊല്ലത്ത് മുന്‍സിഫ് കോടതി വളപ്പില്‍ പൊട്ടിത്തെറി. ഒരാള്‍ക്ക് പരിക്കേറ്റു. ഒരു കേസുമായി ബന്ധപ്പെട്ട് മുന്‍സിഫ് കോടതിയില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുണ്ടറ മുളവങ്ങ സാബുവിനാണ് പരിക്കേറ്റത്. പൊട്ടിത്തെറിച്ച ചീളുകള്‍ തറച്ചാണ് സാബുവിന്റെ മുഖത്ത് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10.50ഓടെ കോടതിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു പൊട്ടിത്തെറി.

കോടതി സ്ഥിതി ചെയ്യുന്ന കലക്ടറേറ്റില്‍ ജില്ല ലേബര്‍ ഓഫിസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ലേബര്‍ വകുപ്പിന്റെ പഴയ ജീപ്പില്‍ (കെ.എല്‍1 ജി 603) സൂക്ഷിച്ചിരുന്ന മെറ്റാലിക് സ്റ്റിക്ക് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഉഗ്രശബ്ദത്തില്‍ തീഗോളം ഉയര്‍ന്നതായും വെടിമരുന്നിന്റെ ഗന്ധം പരന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്നു ദിവസം മുമ്പാണ് ജീപ്പ് ഇവിടെ നിര്‍ത്തിയിട്ടത്.

ജില്ലാ കലക്ടര്‍ ഷൈന മോള്‍, സിറ്റി പൊലീസ് കമീഷണര്‍ സതീഷ് ബിനു എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കോടതി വളപ്പിലെ പൊട്ടിത്തെറി ആസൂത്രിതമെന്ന് പൊലീസ് നിഗമനം

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം