കൊല്ലത്ത് നാലു തൊഴിലാളികള്‍ക്ക് കുത്തേറ്റു

Monday August 22nd, 2016

Kuthikola murderകൊല്ലം: പത്തനാപുരം പട്ടാഴി കടുവാത്തോടില്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് കുത്തേറ്റു. കൊട്ടാരക്കര സ്വദേശികളായ അജി, ജെയ്‌സണ്‍, അരുണ്‍, ബെന്‍സിലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആലപ്പുഴ സ്വദേശിയായ അനൂപ് എന്നയാളാണ് നാലുപേരെയും കുത്തിയത്. ടൈല്‍ തൊഴിലാളികളാണ് ഇവര്‍. രണ്ട് ദിവസം മുമ്പാണ് പ്രദേശത്തെ വാടക വീട്ടില്‍ അനൂപ് താമസിക്കാനെത്തിയത്.

ഫോണ്‍വിളിയുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം