കൊല്‍ക്കത്ത: രണ്ടിടത്തുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ ഒരാള്‍ മരിക്കുകയും മൂന്ന് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോസിപ്പൂരിലുണ്ടായ സ്ഫോടനത്തിലാണ് ഒരാള്‍ മരിച്ചത്.
ബര്‍ദ്വാനിലെ പ്രൈമറി സ്കൂളിന്റെ ഉത്തരത്തില്‍ ബോംബ് പൊട്ടി മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. ഖാണ്ടഘോഷ് മേഖലയിലാണ് അപകടം. പരിക്കേറ്റ രണ്ടു കുട്ടികളെ ബര്‍ദ്വാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂളിന്റെ ഉത്തരത്തില്‍ നിന്ന് പൊലീസ് രണ്ട് ബോംബുകള്‍ കണ്ടെടുത്തു.
കൊല്‍ക്കത്തയില്‍ രണ്ടിടത്ത് സ്ഫോടനം; ഒരാള്‍ മരിച്ചു, മുന്നു കുട്ടികള്‍ക്ക് പരിക്ക്
Friday September 25th, 2015