‘ഡോ. ഫസല്‍ ഗഫൂര്‍ മാപ്പ് പറയണം’

Tuesday July 5th, 2016
2

Dr Fasal Gafoorകൊച്ചി: ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അപമാനിച്ച എം.ഇ.എസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂര്‍ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഇന്ത്യന്‍ കാത്തലിക് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആലഞ്ചേരിയെ കൂലഞ്ചേരിയെന്ന് വിശേഷിപ്പിച്ചെന്നും ക്രിസ്ത്യന്‍ സഭാധ്യക്ഷരെ മോദി സര്‍ക്കാറിന്റെ പങ്കുപറ്റുകാരായി ആക്ഷേപിച്ചെന്നും അവര്‍ ആരോപിച്ചു. ഇതിലൂടെ ഫസല്‍ ഗഫൂര്‍ മുസ്ലിം സമുദായത്തിനു തന്നെ നാണക്കേട് വരുത്തിയിരിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷാജി തെങ്ങുപള്ളില്‍, അഡ്വ. മെല്‍ബില്‍ പന്താക്കല്‍, ഷൈന്‍ അഗസ്റ്റ്യന്‍, ടോണി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം