‘ഉല്‍സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ റോളിലാണ് മുഖ്യമന്ത്രി’

Wednesday April 22nd, 2020

കൊണ്ടോട്ടി: കോവിഡ് ദുരിത കാലത്ത് തന്നെ ബാര്‍ ലൈസന്‍സ് അനുവദിച്ച സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്ന മുഖമന്ത്രി ഉല്‍സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ റോളിലാണെന്ന് കെ മുരളീധരന്‍ എം.പി. വിദേശത്ത് കുരുങ്ങിക്കിടക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് കോഴിക്കോട്, മലപ്പുറം ഡി.സി.സി പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നടക്കുന്ന അതിജീവന സത്യാഗ്രഹ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ നിരോധനാജ്ഞ ലംഘനത്തിന് കേസെടുക്കുന്നുവെങ്കില്‍ ആയിക്കോളൂ, പ്രവാസികള്‍ വിദേശത്തും ഞങ്ങള്‍ ജയിലിലും കിടക്കാന്‍ തയ്യാറാണ്. രണ്ട് ലക്ഷം ആളുകളുടെ ഡേറ്റ ശേഖരിക്കാന്‍ പോലും കെല്‍പ്പിലാത്തവരാണ് നമ്മുടെ ഐടി വകുപ്പ്. കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ വി വി പ്രകാശ് , കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ ടി സിദ്ധീഖ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന അതിജീവന സത്യാഗ്രഹം വീഡിയോ കോണ്‍ഫറന്‍സ് വഴി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
അതെ സമയം, ലോക്ക് ഡൗണും സാമൂഹിക അകലവും ലംഘിച്ചാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം മലപ്പുറം കോഴിക്കോട് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വേദിയില്‍ പത്തോളം പേരെ ഉള്ളൂവെങ്കിലും സദസിലും കാഴ്ച്ചക്കാരുമായി നിരവധിയാളുകള്‍ പരിപാടിക്ക് എത്തിയിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം