കെഎം ഷാജിയുടെ നെഞ്ചിടിപ്പ് കൂട്ടി കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട പി കെ രാഗേഷ്

Sunday April 24th, 2016
2

shaji rageshകണ്ണൂര്‍: കെ എം ഷാജിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട പി കെ  രാഗേഷ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ഇന്നു കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് കോണ്‍ഗ്രസ് വിമതനായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മല്‍സരിച്ച ജയിച്ച പി കെ രാഗേഷ് താന്‍ അഴീക്കോട് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ എം ഷാജിക്കെതിരേ മല്‍സരിക്കുമെന്ന് അറിയിച്ചത്.

കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയപ്പോള്‍ രൂപീക്കരിച്ച ഐക്യജനാധിപത്യ സംരക്ഷണ സമിതി പ്രവര്‍ത്തകരോടൊപ്പമാണ് പി കെ രാഗേഷ് വാര്‍ത്താസമ്മേളനം നടത്തിയത്. കണ്ണൂര്‍ നിയോജക മണ്ഡലത്തിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കെ എം ഷാജിയുമായി താനടക്കമുള്ളവരാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ത്ഥിച്ചത്. മണ്ഡലത്തിലുള്ളവരുടെ സുഖത്തിലും ദുഖത്തിലും കുടെയുണ്ടാവുമെന്ന് പറഞ്ഞാണ താനുള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ തവണ ഷാജിക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ചത്. എന്നാല്‍ വിജയിച്ച ശേഷം ഇരുപത് ദിവസം മാത്രമാണ് ഷാജി അഴീക്കോട് മണ്ഡലത്തില്‍ ചെലവഴിച്ചത്. മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നും രാഗേഷ് പറഞ്ഞു.

കഴിഞ്ഞ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കി അവരെ പ്രഥമ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം നല്‍കാന്‍ സഹായിച്ചത് രാഗേഷാണ്. ആറു വര്‍ഷത്തേക്കാണ് രാഗേഷിനെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം