പത്തുവയസുകാരനായ മലയാളി വിദ്യാര്‍ഥി ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

Wednesday April 22nd, 2020

ഷാര്‍ജ: പത്തുവയസുകാരനായ മലയാളി വിദ്യാര്‍ഥിയെ ഷാര്‍ജ അല്‍ ഖാസിമിയയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശി ഷാനി ദേവസ്യ പുന്നക്കലിന്റെയും ഷീബയുടെയും മകന്‍ ഡേവിഡ്(10) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഡേവിഡ്. വിവരം ലഭിച്ചതനുസരിച്ച് പോലീസ്, പാരമെഡിക്കല്‍ സംഘങ്ങള്‍ ഫ്‌ലാറ്റിലെത്തി. ഇവര്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. വിദഗ്ധ പരിശോധനക്കായി മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി. മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം