എം.ബി.എക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം

Wednesday May 6th, 2020

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) എം.ബി.എ (ഫുള്‍ ടൈം) 2020-22 ബാച്ചില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഹ്യൂമണ്‍ റിസോഴ്‌സ് തുടങ്ങിയവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഫീസ് ഇളവും സംവരണവും ലഭിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി www.kicmakerala.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി മെയ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290.

English summary
Kerala Institute of Cooperative Management (Kikma) MBA (Full Time) 2020-22 Batch Dual Specialization in Marketing, Finance and Human Resources is offered in the two-year course, which is affiliated to the University of Kerala and AICTE.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം