സെന്‍കുമാര്‍ ഡി.ജി.പിയാകുന്നത് തടയാന്‍ സര്‍ക്കാര്‍ ചിലവിട്ടത് മൂന്നു കോടി രൂപ

Tuesday May 16th, 2017

തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്തേക്ക് ടി.പി. സെന്‍കുമാര്‍ വരുന്നത് തടയാന്‍ സര്‍ക്കാര്‍ മൂന്നുകോടിയോളം രൂപ ചെലവഴിച്ചതായി വിവരാവകാശരേഖ. അഭിഭാഷകര്‍ക്ക് ഫയലുകളെത്തിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ 150 തവണയോളം ഡല്‍ഹിയിലേക്ക് വിമാനയാത്ര നടത്തി. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേക്ക് 80ലക്ഷം ഫീസ് നല്‍കി. സാല്‍വേക്കൊപ്പം കേസ് പഠിക്കുന്ന 30 അഭിഭാഷകര്‍ക്ക് പ്രത്യേകം ഫീസ് നല്‍കി.

വിവരാവകാശനിയമപ്രകാരം പാച്ചിറ നവാസാണ് ഈ കണക്കുകള്‍ ശേഖരിച്ചത്. സര്‍ക്കാറിനു വേണ്ടി ഹാജരായ പി.പി. റാവു, സിദ്ധാര്‍ഥ് ലൂത്ര, ജയദീപ് ഗുപ്ത എന്നിവര്‍ക്കും ദശലക്ഷങ്ങള്‍ നല്‍കി. ഏപ്രില്‍ 24ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ച ശേഷവും ലക്ഷങ്ങള്‍ ചെലവഴിച്ചു.
ഖജനാവില്‍നിന്ന് ചെലവഴിച്ച പണം ചീഫ് സെക്രട്ടറി നളിനി നെറ്റോയില്‍നിന്ന് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കുമെന്ന് നവാസ് വ്യക്തമാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം