ഷീലാ ദീക്ഷിത് രാജി വച്ചു

Tuesday August 26th, 2014
2

Sheela deekshithതിരുവനന്തപുരം: കേരള ഗവര്‍ണര്‍ ഷീലാദീക്ഷിത് രാജി വച്ചു. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ബുധനാഴ്ച തിരുവനന്തപുരത്തേക്കു തിരിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് രാജി വച്ചിരിക്കുന്നത്. യു.പി.എ.സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് എന്‍.ഡി.എ.സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണു സൂചന. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായി ഷീലാദീക്ഷിത് ചര്‍ച്ച നടത്തിയിരുന്നു. ഓണം വരെ തല്‍സ്ഥാനത്ത് തുടരാനുള്ള താല്‍പര്യം അറിയിച്ചിരുന്നുവെന്നും സര്‍ക്കാര്‍ സമ്മതം മൂളിയതായുമുള്ള വാര്‍ത്തയായിരുന്നു തിങ്കളാഴ്ച പുറത്തു വന്നിരുന്നത്. ഇതനുസരിച്ച് ബുധനാഴ്ച ഗവര്‍ണര്‍ കേരളത്തിലെത്തുമെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതിനിടെയാണ് രാജി വച്ചിരിക്കുന്നത്. യു.പി.എ.നിയമിച്ച വക്കം പുരുഷോത്തമന്‍, ആര്‍ ശങ്കരനാരായണന്‍ അടക്കമുള്ളവര്‍ നേരത്തെ ഗവര്‍ണര്‍ പദവി രാജി വച്ചിരുന്നു. രാജിവച്ചില്ലെങ്കില്‍ സ്ഥലം മാറ്റുകയോ പദവിയില്‍ നിന്ന് നീക്കുകയോ ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഷീലാ ദീക്ഷിതിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതെ സമയം, നാലു സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു. കല്യാണ്‍ സിങ്ങാണ് പുതിയ രാജസ്ഥാന്‍ ഗവര്‍ണര്‍. ചെന്നാമനേനി വിദ്യാസാഗര്‍ റാവു മഹാരാഷ്ട്ര ഗവര്‍ണറാകും. മൃദുല സിന്‍ഹയാണ് ഗോവയുടെ പുതിയ ഗവര്‍ണര്‍, വാജുഭായി രുദാഭായി വാല കര്‍ണാടക ഗവര്‍ണറാകും. മലയാളിയായ ഒ രാജഗോപാല്‍ ഗവര്‍ണര്‍ പട്ടികയില്‍ ഇടം നേടുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും മുരളീ മനോഹര്‍ ജോഷിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തഴയപ്പെട്ട കൂട്ടത്തില്‍ രാജഗോപാലിനും ഇടം കിട്ടാതെ പോയിരിക്കുകയാണ്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/kerala-governor-sheel-dixit-resigned">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം