ദീലിപിനെ വിവാഹം കഴിക്കാനുണ്ടായ സാഹചര്യം; കാവ്യയുടെ വെളിപ്പെടുത്തല്‍

Sunday December 11th, 2016

kavya-dileep-weddingകൊച്ചി: വര്‍ഷങ്ങള്‍ നീണ്ട ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും തിരശ്ശീലയിട്ട് സിനിമയെ വെല്ലുംവിധം ക്ലൈമാക്‌സായിരുന്നു ദിലീപ്കാവ്യ താര വിവാഹം. മഞ്ജുവുമായി വേര്‍പിരിഞ്ഞ ദിലീപിനൊപ്പം കാവ്യയുടെ പേരും വലിച്ചിഴക്കാന്‍ തുടങ്ങിയത് മഞ്ജുവുമായുള്ള വേര്‍പിരിയലിനു ശേഷമായിരുന്നില്ല. അതിനു മുമ്പേ ഈ രണ്ടു പേരുകളും ഒളിഞ്ഞും മറഞ്ഞും പലയിടത്തും കേട്ടിരുന്നു. ദിലീപും കാവ്യയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട പരിചയമായിരുന്നു. ആ പരിചയം രണ്ടുപേരുടെയും വിവാഹത്തിലെത്തിച്ചു.

എല്ലാം അപ്രതീക്ഷിതമായിരുന്നെന്നും താനും ദിലീപേട്ടനും ഒന്നിക്കണമെന്ന് തങ്ങളേക്കാള്‍ ആഗ്രഹിച്ചത് തങ്ങളെ സ്‌നേഹിക്കുന്നവരായിരുന്നെന്നുമാണ് കാവ്യാമാധവന്‍ ഇതെക്കുറിച്ച് പ്രതികരിച്ചത്. വിവാഹശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ ദിലീപുമായുള്ള വിവാഹത്തെ കുറിച്ച് മനസ്സുതുറന്നത്. തങ്ങളെ കുറച്ച് ഗോസിപ്പുകള്‍ ഉണ്ടായ കാലത്ത് കല്ല്യാണത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും കല്ല്യാണത്തെപ്പറ്റി ആളുകള്‍ ചോദിക്കുമ്പോള്‍ താന്‍ ഒഴിഞ്ഞു മാറിയിരുന്നെന്നും കാവ്യ പറഞ്ഞു. ജീവിതത്തില്‍ ഒരു കൂട്ടിനുവേണ്ടി പല തരത്തിലും അന്വേഷണം നടത്തിയിരുന്നെന്നും ആ ആലോചനക്കൊടുവിലാണ് ദിലീപേട്ടനില്‍ എത്തിയതെന്നും താരം പറഞ്ഞു. എന്നെ നന്നായി അറിയുന്ന ഒരാള്‍ എന്ന നിലയില്‍ ആ ബന്ധത്തിന് ആരും എതിരു നിന്നില്ലെന്നും കാവ്യ വ്യക്തമാക്കി. ദിലീപേട്ടന്‍ സിനിമയില്‍ തന്റെ അടുത്ത സുഹൃത്തായിരുന്നെന്നും എന്തു കാര്യവും മനസ്സില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അതവിടെയുണ്ടാകുമെന്നും കാവ്യ വാചാലയായി. വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് വിവാഹാലോചന നടന്നതെന്നും ജാതക ചേര്‍ച്ച നോക്കിയപ്പോള്‍ നല്ല ചേര്‍ച്ചയായതിനാല്‍ പിന്നെ എല്ലാം വളരെ പെട്ടന്നായിരന്നെന്നും കാവ്യ അഭിമുഖത്തില്‍ പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം