സ്ത്രീകളുടെ പൊതുപ്രവേശനം; കാന്തപുരവും ഹൈദരലി തങ്ങളും രണ്ടു തട്ടില്‍

Saturday November 28th, 2015
2

Kanthapuram hyderali thangalകോഴിക്കോട്: ലിംഗസമത്വ വാദത്തിനെതിരെ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീപുരുഷ സമത്വം ഇസ്ലാമികമോ മനുഷ്യത്വപരമോ അല്ലെന്ന് കോഴിക്കോട് ടൗണ്‍ഹാളില്‍ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംഘടിപ്പിച്ച പരിപാടിക്കിടെ അദ്ദേഹം വ്യക്തമാക്കി. സ്ത്രീപുരുഷ സമത്വം നടക്കാത്ത കാര്യമാണ്. സ്ത്രീകള്‍ക്ക് മാത്രമേ പ്രസവിക്കാന്‍  കഴിയൂ. പ്രസവവും സന്താനപരിചരണവും ഭൂമിലോകത്തെ മനുഷ്യകര്‍മ്മങ്ങളില്‍ ഏറ്റവും സുകൃതം നിറഞ്ഞതാണ്.
ക്ലാസുകളില്‍ ഒരേ ബഞ്ചിലിരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിനെതിരെയുള്ള ഒളിയമ്പാണ്. മദ്രസകളില്‍ ഒരു തരത്തിലുള്ള പീഡനവും നടക്കുന്നില്ലെന്നും ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും കാന്തപുരം പറഞ്ഞു.

അതെ സമയം, സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരണമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനും എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. വനിതകള്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്നും ഇത് കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വനിതാ ലീഗിന്റെ പ്രഥമ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം