കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചത് കുടുംബത്തിെലെ മൂന്ന് പേരടക്കം 12 പേർക്ക്

Friday May 22nd, 2020

കണ്ണൂർ: കണ്ണൂരില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്. ഇതില്‍ ആറ് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അയ്യന്‍കുന്ന് സ്വദേശിനിയായ ആദിവാസി യുവതിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂരില്‍ ജോലിചെയ്യുന്ന വടകര സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.

മേക്കുന്നില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 48ഉം 29ഉം വയസുളള സ്ത്രീകള്‍ക്കും രണ്ട് വയസുളള ആണ്‍കുട്ടിക്കുമാണ് ഈ കുടുംബത്തില്‍ രോഗബാധ കണ്ടെത്തിയത്. ഈ മാസം 9നാണ് മുംബൈയില്‍ നിന്നും ഇവര്‍ നാട്ടിലെത്തിയത്. 17ന് ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ മട്ടന്നൂര്‍ സ്വദേശിനിയായ മാതാവിനും ഇവരുടെ നാല് വയസുളള പെണ്‍കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍, മുഴുപ്പിലങ്ങാട്,ചൊവ്വ സ്വദേശികള്ക്കും ഖത്തറില്‍ നിന്നെത്തിയ കുന്നോത്തുപറമ്പ് സ്വദേശിക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേരും ഈ മാസം 19നാണ് നാട്ടിലെത്തിയത്.

മുംബൈയില്‍ നിന്ന് കഴിഞ്ഞ പത്താം തിയ്യതി നാട്ടിലെത്തിയ ചെമ്പിലോട് സ്വദേശിനിയായ സ്ത്രീയും ചെറുവാഞ്ചേരി സ്വദേശിയായ പുരുഷനുമാണ് രോഗം സ്ഥിരീകരിച്ച മറ്റുളളവര്‍. അയ്യന്‍കുന്ന് സ്വദേശിനിയായ 28 വയസുളള ആദിവാസി സ്ത്രീക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ ആകെരോഗം ബാധിച്ചവരുടെ എണ്ണം 150 ആയി. ഇതില്‍ 119 പേര്‍ക്ക് രോഗം ഭേദമായി. ബാക്കിയുളള 31 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് വടകര സ്വദേശിയായ ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടും ആര്‍.എം.ഒയും അടക്കം ആറ് ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം