കണ്ണൂരില്‍ വന്‍ സ്‌ഫോടനം; വീട് പൂര്‍ണമായും തകര്‍ന്നു

Friday March 25th, 2016

kannur-blast copyകണ്ണൂര്‍: കണ്ണൂരില്‍ വന്‍ സ്‌ഫോടനം. കണ്ണൂരില്‍ വ്യാഴാഴ്ച രാത്രി സ്‌ഫോടനമുണ്ടായത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശേഖരത്തിന് പിന്നില്‍ ആരാണെന്ന് വിവരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രി 11.45ഓടെയാണ് പള്ളിക്കുന്ന് പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ വീട്ടില്‍ വന്‍ സ്‌ഫോടനമുണ്ടായത്. അലവില്‍ പന്ന്യേന്‍പാറ ചീക്കാട്ടുപീടിക സ്വദേശി അനൂപും കുടുംബവും മൂന്നുവര്‍ഷമായി വാടകക്ക് താമസിക്കുന്ന വീട് സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. വീട്ടിനകത്തുണ്ടായിരുന്ന അനൂപിന്റെ മകള്‍ ഹിബ (13) യെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിബയുടെ ശരീരത്തില്‍ 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അനൂപിന്റെ ഭാര്യ റാഹിലക്കും പരിസരവാസികളായ രണ്ട് പേര്‍ക്കും പരിക്കുണ്ട്.

തകര്‍ന്ന വീടിന് സമീപത്തെ നിരവധി വീടുകളും സ്‌ഫോടനത്തില്‍ ഭാഗികമായി തകര്‍ന്നു. അനൂപിന്റെ വീടിന് മുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് സംശയം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം