കണ്ണൂരില്‍ ബി.ജെ.പി ഓഫീസിനു നേരെ ബോംബേറ്

Tuesday May 22nd, 2018

കണ്ണൂര്‍: പയ്യന്നൂരില്‍ ബി.ജെ.പി ഓഫീസിനു നേരെ ബോംബേറ്. പയ്യന്നൂര്‍ നിയോജക മണ്ഡലം ഓഫീസ് പ്രവര്‍ത്തിക്കുന്ന മാരാര്‍ജി മന്ദിരത്തിന് നേരെയാണ് ബോംബേറ് നടന്നത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വാഹനത്തിലെത്തിയവരാണ് ബോംബെറിഞ്ഞത്. രാവിലെ ഒമ്പതു മണിക്ക് സി.പി.എം പ്രവര്‍ത്തകന്‍ ഷിനുവിന് നേരെ അക്രമം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ബോംബേറുണ്ടായത്. ബി.ജെ.പി പ്രവര്‍ത്തകന്‍ രജിത്തിനു നേരെയും അതിക്രമം ഉണ്ടായി. പരിക്കേറ്റ ഇരുവരേയും പയ്യന്നൂരിലെ വ്യത്യസ്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം