രാഷ്ട്രീയ പാര്‍ട്ടി രൂപീകരത്തിനൊരുങ്ങി ഉലകനായകന്‍

Saturday September 16th, 2017
2

ചെന്നൈ: താന്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് നടന്‍ കമല്‍ഹാസന്‍. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം വ്യക്തമാക്കിയത്. പരിഷ്‌കരണത്തിലൂന്നിയുള്ള തന്റെ പ്രത്യയശാസ്ത്രത്തിന് ഇടം നല്‍കാന്‍ നിലവിലുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊന്നും സാധിക്കില്ല എന്നതിനാലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നിര്‍ബന്ധിതനായതെന്നും കമല്‍ പറഞ്ഞു.
രാഷ്്ട്രീയപാര്‍ട്ടിയെന്നാല്‍ പ്രത്യയശാസ്ത്രമാണ്. തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പ്രത്യയശാസ്ത്രവുമായി ഒത്തുപോകാനാവില്ല എന്നു കരുതുന്നില്ല. എന്നാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ഭാഗമാവുക എളുപ്പമല്ല കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതിനെ പരാമര്‍ശിച്ച് കമല്‍ പറഞ്ഞു. കമല്‍ പിണറായിയെ സന്ദര്‍ശിച്ചത് സിപിഎമ്മില്‍ ചേരുന്നതിന് വേണ്ടിയാണെന്ന് ഊഹോപോഹങ്ങള്‍ ഉയര്‍ന്നിരുന്നു.
അതിനിടെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ സംഭവങ്ങളെ ഉദ്ദേശിച്ച് കമല്‍ നടത്തിയ ട്വീറ്റ് ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ്. പണിയെടുക്കാത്തവര്‍ക്ക് പ്രതിഫലമില്ലെന്ന തത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണോ ബാധകമെന്നും റിസോര്‍ട്ടുകളില്‍ വിശ്രമിക്കുന്ന കുതിരക്കച്ചവടം നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് ഇത് ബാധകമല്ലേ’ എന്നുമായിരുന്നു കമലിന്റെ ട്വീറ്റ്.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം