ഹാദിയയെ കാണാനെത്തിയ പെണ്‍കുട്ടികളെ തടഞ്ഞതിനെതിരെ പ്രതിഷേധം വ്യാപകം

Thursday August 31st, 2017

കൊച്ചി: കോടതി നിര്‍ദേശപ്രകാരം പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന ഡോ. ഹാദിയയെ കാണാന്‍ വീട്ടിലെത്തിയ അഞ്ചു പെണ്‍കുട്ടികളെയും പെണ്‍കുട്ടികളില്‍ ഒരാളുടെ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്യുകയും ആര്‍.എസ്.എസുകാര്‍ക്ക് ഇവരെ അക്രമിക്കാന്‍ സൗകര്യം ചെയ്യുകയും ചെയ്ത പോലിസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു.
ബുധനാഴ്ചയാണ് വൈക്കം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അനുമതിയില്ലാതെ വീട്ടില്‍ സന്ദര്‍ശനം നടത്തിയെന്നാരോപിച്ച് ഹാദിയയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആലുവ, കണ്ണൂര്‍, മലപ്പുറം, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള ഷാനി, ഷബ്‌ന, സുമയ്യ, അമ്മുതോമസ്, അന്‍ഷ പോള്‍, ഷബ്‌ന എന്ന സ്ത്രീയുടെ ഭര്‍ത്താവ് ഫൈസല്‍ ഹസൈനാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഹാദിയയെ കണ്ട് ചില പുസ്തകങ്ങളും സമ്മാനങ്ങളും വസ്ത്രങ്ങളും നല്‍കാനാണ് ഹാദിയയുടെ വീട്ടില്‍ പോയതെന്നാണ് ഇവര്‍ പറയുന്നത്. ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണിവര്‍..

ഹാദിയയെ കാണാന്‍ വീട്ടുകാര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് വീടിനു മുന്നില്‍ വായമൂടിക്കെട്ടി പ്രതിഷേധിച്ച സംഘത്തിലെ മുസ്‌ലിം യുവതിയെ തിരഞ്ഞുപിടിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും ഇവരുടെ ഭര്‍ത്താവിനെ പോലീസിലേല്‍പ്പിക്കുകയുമായിരുന്നു. ഐഎസ് ഏജന്റ് എന്നുവിളിച്ച് ആക്രോശിച്ച് ആര്‍എസ്എസ്സുകാര്‍ ഇവരെ തള്ളിത്താഴെയിടുകയും ചെയ്തു. ‘തീവ്രവാദി’യെന്നു വിളിച്ച് ഒരു സ്ത്രീയെ വലിച്ചു നിലത്തിട്ടിട്ടും പോലിസ് നോക്കിനില്‍ക്കുക മാത്രമാണുണ്ടായത്. പ്രതിഷേധത്തിനെത്തിയ മറ്റു വനിതകളെ പ്രദേശവാസികളായ ആര്‍എസ്എസുകാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എല്ലാവരെയും അറസ്റ്റുചെയ്യണമെന്ന് ആര്‍എസ്എസുകാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. പ്രതിഷേധത്തിനെത്തിയ സ്ത്രീകള്‍ക്ക് മടങ്ങിപ്പോകാന്‍ ഇവര്‍ വാഹനങ്ങള്‍ വിലക്കുകയും ചെയ്തു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.
അതെ സമയം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഹാദിയയുടെ വീട്ടില്‍ സൈ്വര്യവിഹാരം നടത്താന്‍ അവസരം കൊടുക്കുന്ന പോലിസ് മറ്റുള്ളവര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാണാനെത്തിയ പെണ്‍കുട്ടികളെ തടഞ്ഞു വെച്ച സമയത്ത് തന്നെ ഇവര്‍ മര്‍ദ്ദിക്കുകയാണെന്നും രക്ഷിക്കണമെന്നും ഹാദിയ വിളിച്ചു പറഞ്ഞിരുന്നതായി പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം