അമീറുലിന്റേതല്ലാത്ത മറ്റൊരു വിരലടയാളം ദുരൂഹതയേറുന്നു

Friday June 24th, 2016
2

jisha finger printജിഷ കൊലപാതക കേസില്‍ ഒന്നില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്ന സംശയത്തില്‍ അന്വേഷണ സംഘം. ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളിലൊന്ന് ആരുടേതെന്ന് മനസ്സിലാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. അമീറുള്‍ ഇസ്ലാമിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്ക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷ പെരുമ്പാവൂര്‍ കുറുപ്പംപടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

ജിഷയയുടെ വീട്ടിലെ ഗ്ലാസ്സ് ജാറില്‍ നിന്നുമാണ് അമീറുല്‍ ഇസ്ലാമിന്റേതല്ലാത്ത ഒരു വിരലടയാളം ലഭിച്ചിരിക്കുന്നത്. പരിശോധനയില്‍ ഇത് ജിഷയുടെ കുടുംബാഗംങ്ങളുടേത് ആരുടേതല്ലെന്നും വ്യക്തമായിട്ടുണ്ട്. ജിഷയുടെ കൊലപാതകത്തിനു ശേഷം അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ആറ് വിരല്‍പ്പാടുകളാണ് ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് തുടര്‍പരിശോധനയ്ക്ക് ഉപകാരപ്പെടും വിധത്തില്‍ അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. ജിഷയുടേയോ അമ്മ രാജേശ്വരിയുടേയോ സഹോദരി ദീപയുടേയോ അല്ലാത്ത ഈ വിരല്‍പ്പാടുകള്‍ ആരുടേതാണെന്നു തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് സംഘം.

വിരല്‍പ്പാട് തിരിച്ചറിഞ്ഞ ഗ്ലാസ്സ് ജാര്‍ ജിഷ വീടിനുള്ളില്‍ മത്സ്യത്തെ വളര്‍ത്താന്‍ ഉപയോഗിച്ചതായിരുന്നു. പലകയ്ക്കു മുകളില്‍ വച്ചിരുന്ന ഗ്ലാസ്സ് ജാര്‍ മറിഞ്ഞുവീണ നിലയിലാണ് പൊലീസ് കണ്ടെത്തിയത്. പ്രതിയും ജിഷയുമായുള്ള മല്‍പ്പിടുത്തത്തിനിടെ ഇത് മറിഞ്ഞുവീണതാവാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം