മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു; വിവരമറിഞ്ഞെത്തിയ പിതൃസഹോദരന്‍ കുഴഞ്ഞു വീണു മരിച്ചു

Wednesday January 25th, 2017
2

ജിദ്ദ: വിവാഹത്തിനായി നാട്ടിലേക്കു പോകാനിരുന്ന മലയാളി യുവാവ് ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഇക്കാര്യമറിഞ്ഞെത്തിയ പിതൃസഹോദരന്‍ മൃതദേഹം കണ്ട് കുഴഞ്ഞു വീണു മരിച്ചു. ജിദ്ദ ഷറഫിയയിലെ ഡേയ് ടു ഡേയ് മാളില്‍ ജോലി ചെയ്യുന്ന പെരിന്തല്‍മണ്ണ ഉച്ചാരക്കടവ് ചക്കുപുരക്കല്‍ സല്‍മാനും(24) സല്‍മാന്റെ പിതൃസഹോദരന്‍ ചക്കുപുരക്കല്‍ ഉമറും(51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സല്‍മാന്‍ മരിച്ചതറിഞ്ഞെത്തിയ ഉമര്‍ മൃതദേഹം കണ്ടയുടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മഹ്ജര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഉച്ചാരക്കടവ് ചക്കുപുരക്കല്‍ മാനു എന്ന മുഹമ്മദിന്റെ മകനാണ് സല്‍മാന്‍. നികാഹ് കഴിഞ്ഞു തിരിച്ചെത്തിയ സല്‍മാന്‍ വിവാഹ സല്‍ക്കാരത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജിദ്ദയില്‍ ജോലി ചെയ്യുന്ന കുഞ്ഞുട്ടിയും മക്കയില്‍ ജോലി ചെയ്യുന്ന ബഷീറും സഹോദരങ്ങളാണ്.
സല്‍മാന്റെ പിതൃ സഹോദരനായ ഉമര്‍ ജിദ്ദ ഷറഫിയയില്‍ തയ്യല്‍ ജോലി ചെയ്യുകയായിരുന്നു. ഉമറിന്റെ സഹോദരന്മാരായ അലി, അബൂബക്കര്‍ എന്നിവര്‍ ജിദ്ദയിലുണ്ട്. മൃതദേഹം മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം