സൈനികശക്തിയിലൂടെ കാശ്മീരിനെ അടിച്ചമര്‍ത്താനാവില്ല: നവാസ് ശരീഫ്

Thursday July 21st, 2016

navassherifഇസ്‌ലാമാബാദ്: സൈനിക ശക്തി ഉപയോഗിച്ച് കശ്മീരികളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ഇന്ത്യക്ക് കഴിയില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ആചരിക്കുന്ന കരിദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് നവാസ് ശരീഫിന്റെ പ്രസ്താവന.

ഇന്ത്യക്ക് സൈനിക ശക്തിയിലൂടെ കശ്മീരികളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ല. ആത്യന്തികമായി അവര്‍ അവരുടെ സ്വാതന്ത്ര്യം നേടും. കശ്മീരിെന തര്‍ക്കമേഖലയായും കശ്മീരികളുടെ അവകാശങ്ങളെ ആദരിച്ചു കൊണ്ട് ഇന്ത്യ ജനഹിതപരിശോധന നടത്തണമെന്നും ഐക്യ രാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്. അധിനിവേശ മേഖലകളില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നത് ലോക സമൂഹത്തെ വളരെയധികം ആശങ്കപ്പെടുത്തുന്നതാണെന്നും നവാസ് ശരീഫ് പറഞ്ഞു.

കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടു വരാന്‍ കരിദിനാചരണത്തോടനുബന്ധിച്ച് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലും നവാസ് സര്‍ക്കാര്‍ റാലികളും പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തോടനുബന്ധിച്ചാണ് കശ്മീര്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലായത്. നാട്ടുകാരും ഇന്ത്യന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 46 പേരാണ് കൊല്ലപ്പെട്ടത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം