ജമീലാ പ്രകാശം തോളില്‍ കടിച്ചുവെന്ന് ശിവദാസന്‍ നായര്‍ എംഎല്‍എ

Friday March 13th, 2015

Sivadasn nair jamelaMLAതിരുവനന്തപുരം: ജമീലാ പ്രകാശം എംഎല്‍എ തോളില്‍ കടിച്ചെന്ന് ശിവദാസന്‍ നായര്‍ എംഎല്‍എ.തന്റെ പോക്കറ്റ് വലിച്ചുകീറുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് അവതരണം തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിനിടെ  ഉണ്ടായ സംഘര്‍ഷത്തിനിടെ എം.എ വാഹിദ് എംഎല്‍എ ജമീലാ പ്രകാശത്തെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുട്ടുകാല്‍ കൊണ്ട് ഇടിച്ചുവെന്നും കൂടാതെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. ഇതിനിടെ, കെ.ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ പത്തനംതിട്ടയിലെ ഓഫിസിന് നേരെ കല്ലേറ് നടന്നു. അജ്ഞാതരാണ് കല്ലേറ് നടത്തിയത്. ഡിവൈഎസ്.പി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം