മുസ്ലിംലീഗിന് വളര്‍ച്ചയില്ല; നേതാവ് ശിവസേനയില്‍ ചേര്‍ന്നു

Monday January 23rd, 2017
2

മുംബൈ: മുസ്ലിംലീഗ് മുംബൈ യൂനിറ്റ് ഉപാധ്യക്ഷന്‍ സാജിത് സുപാരിവാല ശിവസേനയില്‍ ചേര്‍ന്നു. ലീഗിന് വളര്‍ച്ചയില്ലെന്നും സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള താല്‍പര്യം കൊണ്ടാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ ഭാഗമായ ശിവസേനയില്‍ ചേര്‍ന്നതെന്നുമാണ് സാജിതിന്റെ വിശദീകരണം. ശിവസേനയുടെ ന്യൂനപക്ഷ സെല്ലായ മഹാരാഷ്ട്ര ശിവ് വഹ്തുക് സേന അധ്യക്ഷന്‍ ഹാജി അറഫാത്ത് ശൈഖിന്റെ ക്ഷണം സ്വീകരിച്ചാണ് ശിവസേന പ്രവേശനം. ഉദ്ധവ് താക്കറെയെ കണ്ടതോടെ ശിവസേനയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറി. വര്‍ഗീയ പാര്‍ട്ടിയല്ലെന്നും മുസ്ലിംകള്‍ അടക്കമുള്ളവരുടെ വികസനമാണ് ശിവസേനയുടെ ലക്ഷ്യമെന്നും സാജിദ് പറഞ്ഞു.

നഗരസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശിവസേനയിലേക്കുള്ള ചേക്കേറല്‍. തെരഞ്ഞെടുപ്പു കാലത്തെ പതിവ് കാലുമാറ്റങ്ങളില്‍ പെട്ടതാണ് സാജിദ് സുപാരിവാലയുടെ ശിവസേന പ്രവേശനമെന്നും ലീഗിന്റെ മഹത്ത്വമറിഞ്ഞവര്‍ സ്വാര്‍ഥ താല്‍പര്യത്തിന് പാര്‍ട്ടി വിട്ടുപോകില്ലെന്നും മുസ്ലിം ലീഗ് മുംബൈ ജനറല്‍ സെക്രട്ടറി പയ്യോളി സ്വദേശി സി.എച്ച്. അബ്ദുറഹ്മാന്‍ പറഞ്ഞു. പര്‍വേസ് ലക്ഡാവാല പ്രസിഡന്റായിരിക്കെ ഒന്നര വര്‍ഷം മുമ്പാണ് സാജിത് ലീഗില്‍ ചേര്‍ന്നത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം