ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സൂചന നല്‍കി സംസ്ഥാനത്തെ ഐ.ടി കമ്പനികള്‍

Tuesday May 19th, 2020

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സൂചന നല്‍കി സംസ്ഥാനത്തെ ഐടി കമ്പനികള്‍. 30 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും. ടെക്‌നോപാര്‍ക്കിലെയും ഇന്‍ഫോപാര്‍ക്കിലെയും ചില കമ്പനികള്‍ ജീവനക്കാരോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. കരാര്‍ പുതുക്കി നല്‍കാത്തവയുമുണ്ട്. ടെക്‌നോപാര്‍ക്കിലെ ഒരു കമ്പനി, ജീവനക്കാര്‍ക്ക് രണ്ടു മാസത്തെ അടിസ്ഥാന ശമ്പളം മാത്രം നല്‍കി സ്ഥാപനം പൂട്ടി.

കൊച്ചി ഐടി കമ്പനിയിലെ ജീവനക്കാരി ആത്മഹത്യ ചെയ്തത് ജോലി നഷ്ടമാകുമെന്ന ഭീതിയെ തുടര്‍ന്നാണെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആരോപിച്ചു. പുതിയ കമ്പനിയിലേക്ക് ഓഫര്‍ ലഭിച്ച് നിലവില്‍ രാജിവച്ച പലര്‍ക്കും ജോലിയില്‍ പ്രവേശിക്കാനായിട്ടില്ല. 30 ശതമാനം ഐടി ജീവനക്കാര്‍ക്ക് ജോലി നഷ്ടമായേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. അമേരിക്കയിലെയും യൂറോപ്പിലെയും പ്രതിസന്ധിയും കേരളത്തിന് തിരിച്ചടിയാണ്. സാമൂഹ്യസുരക്ഷാ പദ്ധതികളില്ലാത്ത ഐടി ജീവനക്കാര്‍ക്ക് പുതിയ സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സംസ്ഥാനത്തെ ഐടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി പറയുന്നു.

English summary
IT companies across the state have signaled layoffs for employees in the context of Covid. About 30 percent may lose their jobs. Some companies at Technopark and Infopark have directed employees to go on compulsory leave. There are also non-renewal of the contract. A company in Technopark locked down the company by giving employees only two months' basic pay.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം