ഐ.എസ് ബന്ധം; പതിനാറുകാരി അറസ്റ്റില്‍

Friday December 18th, 2015

ISIS flagപൂണെ: ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള പതിനാറുകാരിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. സിറിയയില്‍ പോയി ഐ.എസില്‍ ചേരാന്‍ പദ്ധതി യിട്ടിരിക്കുകയായിരുന്നുവത്രെ പെണ്‍കുട്ടി. ഐ.എസിനുവേണ്ടി ചാവേറാകാന്‍ പെണ്‍കുട്ടി മാനസികമായി തയ്യാറെടുത്തിരുന്നുവെന്നും അധികൃതര്‍ വെളിപ്പെടുത്തി. വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും ട്വിറ്ററും വഴിയാണത്രെ പെണ്‍കുട്ടി ഐ.എസുമായി ബന്ധപ്പെട്ടിരുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനായ മുഹമ്മദ് സിറാജിദ്ദീനുമായി പെണ്‍കുട്ടിക്ക് ബന്ധമുള്ളതായാണ് വിവരം. കൗമാരക്കാരെ ഐ.എസിലേക്ക് ആകര്‍ഷിക്കുന്നയാളെന്നു സംശയിക്കുന്ന ഇയാള നേരത്തെ അറസ്റ്റിലായിരുന്നു.

വിദ്യാര്‍ത്ഥിനിക്ക് സിറിയയിലെ മെഡിക്കല്‍ കോളേജില്‍ ഉപരിപഠനത്തിനായി അവസരമൊരുക്കാമെന്നും അടുത്ത വര്‍ഷം ഐ.എസില്‍ ചേരണമെന്നും ഐ.എസ് സംഘം ആവശ്യപ്പെട്ടിരുന്നുവത്രെ. മഹാരാഷ്ട്ര, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ജമ്മുകശ്മീര്‍, കര്‍ണാടക എന്നിവിടങ്ങളിലെ നിരവധി പേര്‍ക്ക് പെണ്‍കുട്ടി മെയില്‍ അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ ഫിലിപ്പീന്‍സ്, ശ്രീലങ്ക, ദുബായ്, സൗദി അറേബ്യ, കെനിയ എന്നീ വിദേശ രാജ്യങ്ങളിലെ ആളുകളുമായും പെണ്‍കുട്ടി ഇമെയില്‍ വഴി ബന്ധപ്പെട്ടിരുന്നു.

പൂണെയിലെ ഒരു കോണ്‍വെന്റില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി സിറ്റി കോളേജിലാണ് ഇപ്പോള്‍ പഠിക്കുന്നത്. ടെലിവിഷനില്‍ വന്ന ഒരു ഡോക്യുമെന്ററി കാണുന്നതോടെയാണ് ഐ.എസിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പെണ്‍കുട്ടിയെ ഇപ്പോള്‍ ഡിറാഡികലൈസേഷന്‍ പ്രോഗ്രാമിന് വിധേയയാക്കിയിരിക്കുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം