ഡിവില്ലിയേഴ്‌സിന്റെ ചിറകിലേറി ബാംഗ്ലൂര്‍ ഐപിഎല്‍ ഫൈനലില്‍

Wednesday May 25th, 2016
2

bangloor gujarathബാംഗ്ലൂര്‍:  എ.ബി. ഡിവില്ലിയേഴ്‌സ് എന്ന പ്രതിഭയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ബാംഗ്ലൂര്‍
റോയല്‍ ചലഞ്ചേഴ്‌സിന് ഐ.പി.എല്‍ ഫൈനല്‍ പ്രവേശം. ക്വാളിഫയര്‍ ഒന്നില്‍ 20 ഓവറില്‍ 158 റണ്‍സ് നേടിയ ഗുജറാത്ത് ലയണ്‍സിനെ പത്ത് പന്ത് ശേഷിക്കേ നാല് വിക്കറ്റിന് മറികടന്നാണ് ആതിഥേയര്‍ ഈ മാസം 29ന് നടക്കുന്ന ഫൈനലിന് അര്‍ഹരായത്. ബുധനാഴ്ച നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളുമായി ഈ മാസം 27ന് രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിന് കളിയുണ്ട്. ഈ മത്സരത്തില്‍ ജയിക്കുന്നവരാകും ഫൈനലില്‍ ബാംഗഌരിന്റെ എതിരാളികള്‍. പുറത്താകാതെ 79 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സാണ് കളിയിലെ കേമന്‍.

47 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറുമടക്കമാണ് ഡിവില്ലിയേഴ്‌സ് പുറത്താകാതെ 79 റണ്‍സിലത്തെിയത്. ഉറച്ച പിന്തുണയേകിയ ഇഖ്ബാല്‍ അബ്ദുല്ല 33 റണ്‍സെടുത്തു. ഏഴാം വിക്കറ്റില്‍ ഇരുവരും 91 റണ്‍സ് അടിച്ചെടുത്തു. വമ്പനടിക്കാരുമായി 158 റണ്‍സ് പിന്തുടരാനത്തെിയ ബാംഗഌരിന് അടുത്തകാലത്തൊന്നുമില്ലാത്ത തകര്‍ച്ചയായിരുന്നു തുടക്കത്തില്‍. ടോപ്‌സ്‌കോറര്‍ പദവിയിലുള്ള കോഹ്ലിയെ പൂജ്യത്തിന് പുറത്താക്കി ധവാല്‍ കുല്‍ക്കര്‍ണിയാണ് ഗുജറാത്തിന് മികച്ച തുടക്കമേകിയത്. ഒമ്പത് റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിനെയും റണ്ണൊന്നുമെടുക്കാതെ ലോകേഷ് രാഹുലിനെയും മലയാളി താരം സചിന്‍ ബേബിയെയും മടക്കിയ കുല്‍ക്കര്‍ണി എതിരാളികളെ മൂന്നിന് 25 എന്ന നിലയിലാക്കി. അപകടകാരികളായ ഷെയ്ന്‍ വാട്‌സനെയും (ഒന്ന്) സ്റ്റുവര്‍ട്ട് ബിന്നിയെയും (21) രവീന്ദ്ര ജദേജ പുറത്താക്കി.

യു.പിക്കാരന്‍ ഇഖ്ബാല്‍ അബ്ദുല്ലയെ കൂട്ടുപിടിച്ച് ഡിവില്ലിയേഴ്‌സ് പിന്നീട് ടീമിനെ കരകയറ്റുകയായിരുന്നു.റണ്ണൊഴുകുന്ന ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കോഹ്ലിപ്പേടിയുമായി പാഡുകെട്ടിയ ഗുജറാത്ത്  40 പന്തില്‍ 73 റണ്‍സ് നേടിയ ഡ്വെിന്‍ സ്മിത്തിന്റെ ബാറ്റിങ് വെടിക്കെട്ടിന്റെ കരുത്തിലാണ്  158 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തിയത്.   ഗുജറാത്തിനെ ബാംഗഌര്‍ ബൗളര്‍മാര്‍ തുടക്കത്തിലേ നാണംകെടുത്തി. ഇഖ്ബാല്‍ അബ്ദുല്ല എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ബ്രണ്ടന്‍ മക്കല്ലവും മൂന്നാം പന്തില്‍ ആരോണ്‍ ഫിഞ്ചും വീണതാണ് നിര്‍ണായകമായത്. സ്‌കോര്‍ ഒമ്പതിലത്തെുമ്പോള്‍ ഒരു റണ്‍സ് മാത്രമെടുത്ത് സുരേഷ് റെയ്‌നയും മടങ്ങി.  രക്ഷക ദൗത്യം തുടര്‍ന്നത്തെിയ ഡ്വെ്ന്‍ സ്മിത്ത് കാര്‍ത്തിക് (26) സഖ്യം ഏറ്റെടുത്തു. 14ാം ഓവറില്‍ കാര്‍ത്തിക് പവലിയനില്‍ തിരിച്ചത്തെുമ്പോള്‍ ടീം മൂന്നക്കത്തിനരികെയത്തെിയിരുന്നു. രണ്ടു സിക്‌സറുകളുമായി വരവറിയിച്ച ദ്വിവേദിയും എളുപ്പം മടങ്ങി. ബാംഗഌര്‍ നിരയില്‍ പന്തെടുത്തവരൊക്കെയും വെളിച്ചപ്പാടായപ്പോള്‍ ആറു പേരാണ് ഗുജറാത്ത് ടീമില്‍ രണ്ടക്കം കാണാതെ മടങ്ങിയത്. വാട്‌സണ്‍ നാലു വിക്കറ്റ് വീഴ്ത്തി.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം