യൂസുഫ് പത്താന്റെ വെടിക്കെട്ടിലൂടെ കൊല്‍ക്കത്തക്ക് ജയം

Tuesday May 3rd, 2016
2

yusuf-pathan-0205ബംഗളൂരു: സീസണിലെ അഞ്ചാം തോല്‍വിയുമായി ബാഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പ്രതിരോധത്തില്‍. കൊല്‍ക്കത്തക്കെതിരെ റണ്‍മല ഉയര്‍ത്തിയിട്ടും അഞ്ചുവിക്കറ്റിന് മത്സരം അടിയറവ് പറഞ്ഞ് വിരാട് കോഹ്ലിയും സംഘവും തപ്പിത്തടയുന്നു. ആദ്യം ബാറ്റുചെയ്ത ബാംഗ്‌ളൂര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ തുടക്കം പതറിയെങ്കിലും യൂസുഫ് പത്താന്റെ വെടിക്കെട്ടിന്റെ ബലത്തില്‍  കൊല്‍ക്കത്ത കളി സ്വന്തമാക്കി.

നാലിന് 69 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ടീമിന് 29 പന്തില്‍ 60 റണ്‍സുമായി പുറത്താവാതെ നിന്നാണ് പത്താന്‍ വിജയം സമ്മാനിച്ചത്. 24 പന്തില്‍ 39 റണ്‍സുമായി ആന്ദ്രെ റസലും തിളങ്ങി. ഗൗതം ഗംഭീര്‍ 37, റോബിന്‍ ഉത്തപ്പ 1, മനീഷ് പാണ്ഡെ 8, എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

52 റണ്‍സ് വീതമെടുത്ത വിരാട് കോഹ്ലിയും ലോകേഷ് രാഹുമാണ് ബാംഗ്‌ളൂര്‍ നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ക്രിസ് ഗെയില്‍ ഏഴു റണ്‍സിന് പുറത്തായി. അവസാന ഓവറുകളില്‍ ഷെയിന്‍ വാട്‌സനും (21 പന്തില്‍ 34) മലയാളി താരം സചിന്‍ ബേബിയും (എട്ട് പന്തില്‍ 16) സ്്റ്റുവര്‍ട്ട് ബിന്നിയും (നാല് പന്തില്‍ 16) ചേര്‍ന്നാണ് സ്‌കോര്‍ മെച്ചപ്പെടുത്തിയത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
Tags: ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം