ജയിച്ചു കയറി മുംബൈ

Saturday May 24th, 2014
2

mumbai indiansമുംബൈ : ഓപ്പണര്‍മാരുടെ ബാറ്റിങ് കരുത്തില്‍ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ 15 റണ്‍സ് ജയം. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലന്‍ഡല്‍ സിമണ്‍സും മൈക്ക് ഹസിയും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിനു വേണ്ടി 19.3 ഓവറില്‍ 173 റണ്‍സ് നേടിയപ്പോള്‍ ഡല്‍ഹിക്ക് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മുംബൈക്ക് വേണ്ടി 33 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 56 റണ്‍സ് നേടിയ മൈക്ക് ഹസിയാണ് മാന്‍ ഓഫ് ദ മാച്ച്. ഹസിയും സിമണ്‍സും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ എട്ടോവറില്‍ 87 റണ്‍സാണ് നേടിയത്. സിമണ്‍സ് 25 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 21 പന്തില്‍ 30 റണ്‍സ് നേടി. പീറ്റേഴ്‌സന്‍ (44), മനോജ് തിവാരി(41), ഡുമിനി(45 നോട്ടൗട്ട്) എന്നിവരാണ് ഡല്‍ഹിക്കു വേണ്ടി റണ്ണെടുത്തത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/ipl-cricket-mumbai-win">
Twitter
LinkedIn
Tags: , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം