ഗുജറാത്ത് ലയണ്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി

Saturday May 7th, 2016
2

sun r hydrabadഹൈദരാബാദ്: ഗുജറാത്ത് ലയണ്‍സിന് തുടര്‍ച്ചയായി മൂന്നാം തോല്‍വി. ഹൈദരാബാദ് സണ്‍റൈസേഴ്‌സ് അഞ്ചു വിക്കറ്റിനാണ് ഗുജറാത്തിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: ഗുജറാത്ത് 20 ഓവറില്‍ ആറിന് 126. ഹൈദരാബാദ് 19 ഓവറില്‍ അഞ്ചിന് 129.  47റണ്‍സെടുത്ത ശിഖര്‍ ധവാനാണ് വിജയശില്‍പി.  സീസണില്‍ ആദ്യ മത്സരത്തിനിറങ്ങിയ യുവരാജ് സിങ് അഞ്ചു റണ്‍സെടുത്ത് പുറത്തായി.

കൃത്യതയോടെ പന്തെറിഞ്ഞ ഹൈദരാബാദ് ബൗളിങ് നിരയാണ് ഗുജറാത്തിനെ ഒതുക്കിത്. അര്‍ധസെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചാണ്(51) ഗുജറാത്ത് നിരയില്‍ തിളങ്ങിയത്. ഹൈദരാബിനു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാനും ഭുവനേശ്വര്‍ കുമാറും തിളങ്ങി.

മൂന്നാമത്തെ ഓവറിലാണ് ഗുജറാത്ത് സ്‌കോര്‍ബോര്‍ഡ് തുറക്കുന്നത്. അതേ ഓവറില്‍  ഒരു റണ്‍സെടുത്ത ഡ്വെ്ന്‍ സ്മിത്തിനെ ഭുവനേശ്വര്‍ മുസ്തഫിസുറിന്റെ കൈകളിലത്തെിച്ച് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ബ്രണ്ടന്‍ മക്കല്ലം (7), ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന (20), ദിനേഷ് കാര്‍ത്തിക് (0) എന്നിവര്‍ തിളങ്ങിയില്ല.

RSS20
Follow by Email
Facebook0
Twitter
LinkedIn
Tags:
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം