ധോണിയുടെ നൂറാം മല്‍സരം സൂപ്പറാക്കി ചെന്നൈക്ക് വിജയം

Saturday April 26th, 2014

ipl chennai superദുബായ്: ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയുടെ നൂറാം ഐ.പി.എല്‍. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ഏഴു വിക്കറ്റ് ജയം. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്ത മോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ പന്തേറും ബ്രണ്ടന്‍ മക്കുല്ലത്തിന്റെ മികച്ച ബാറ്റിംഗും ഒത്തുച്ചേര്‍ന്നപ്പോള്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് മുംബൈ ഇന്ത്യന്‍സിന് മേല്‍ ത്രസിപ്പിക്കുന്ന വിജയം. ഏഴു വിക്കറ്റിനായിരുന്നു ചെന്നൈക്കാരുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത മുംബൈയെ 20 ഓവറില്‍ ഏഴിന് 141 റണ്‍സില്‍ ഒതുക്കിയ ചെന്നൈ ആറു പന്തും ഏഴു വിക്കറ്റും ശേഷിക്കെ വിജയതീരമണയുകയായിരുന്നു. സ്വന്തം നാട്ടുകാരനായ കോറി ആന്‍ഡേഴ്‌സന്റെ പന്തില്‍ ബ്രണ്ടന്‍ മക്കുല്ലമാണ് ചെന്നൈയുടെ വിജയ റണ്‍ നേടിയത്. 71 റണ്‍സെടുത്ത മക്കുല്ലം പുറത്താകാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി ഹര്‍ഭജന്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും സ്‌െ്രെടക്ക് ബൗളര്‍മാരായ സഹീര്‍ഖാനും മലിംഗയും വിക്കറ്റില്ലാതെ കളംവിട്ടത് തിരിച്ചടിയായി. ഇതോടെ കളിച്ച മൂന്നു മല്‍സരങ്ങളും തോറ്റ മുംബൈയ്ക്ക് പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കാനായില്ല.
സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഏഴിന് 141, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 19 ഓവറില്‍ മൂന്നിന് 142.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്‍മാരെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ബൗളര്‍മാര്‍ തുടക്കംമുതലേ തളച്ചു. 50 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 39 റണ്‍സെടുത്ത കോറി ആന്‍ഡേഴ്‌സണും മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 84 റണ്‍സാണ് മുംബൈ ഇന്നിംഗ്‌സിലെ മികച്ച കൂട്ടുകെട്ട്. എന്നാല്‍ ഇരുവരും പുറത്തായതോടെ സ്‌കോറിംഗ് വേഗം കുറയുകയായിരുന്നു. മോഹിത് ശര്‍മ്മയുടെ കണിശതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ പകച്ചുപോയ മുംബൈയ്ക്ക് വന്‍ സ്‌കോര്‍ അന്യമായി മാറി. അവസാന നാലു ഓവറിനിടെ നാലു വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. മോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.
ഇതോടെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ആറു പോയിന്റോടെ ലീഗില്‍ രണ്ടാമതെത്തി. നാലു മല്‍സരങ്ങളില്‍ ചെന്നൈയുടെ മൂന്നാം വിജയമായിരുന്നു മുംബൈയ്‌ക്കെതിരെ നേടിയത്. ഇതുവരെ കളിച്ച മൂന്നു കളികളും തോറ്റ മുംബൈ ഇന്ത്യന്‍സ് ഒരു പോയിന്റുമില്ലാതെ ലീഗില്‍ അവസാന സ്ഥാനത്താണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം