അന്യസമുദായക്കാരനെ പ്രേമിച്ച യുവതിക്ക് കൂട്ടബലാല്‍സംഗ ശിക്ഷ

Thursday January 23rd, 2014

Gang rapeകൊല്‍ക്കത്ത: അന്യസമുദായക്കാരനെ പ്രണയിച്ചെന്നാരോപണത്തെ തുടര്‍ന്നു പശ്ചിമബംഗാളില്‍ നാട്ടു പഞ്ചായത്തിന്റെ ഉത്തരവ് അനുസരിച്ച് ഇരുപതുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ജില്ലയായ ബിര്‍ബം ജില്ലയിലെ സുബല്‍പൂര്‍ ഗ്രാമത്തിലാണ് അതിക്രൂരമായ ശിക്ഷാവിധി നടപ്പാക്കിയത്. യുവതിയെ പന്ത്രണ്ട് പേര്‍ ചേര്‍ന്നാണ് ബലാല്‍സംഗം ചെയ്തതെന്ന് പോലിസ് പറഞ്ഞു. യുവതി അന്യസമുദായത്തില്‍ പെട്ട യുവാവുമായി പ്രണയത്തിലാണെന്ന് ആരോപിച്ചാണ് നാട്ടു പഞ്ചായത്ത് യുവതിക്ക് കൂട്ട മാനഭംഗം ശിക്ഷയായി വിധിച്ചത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി തീവ്ര പരിചരണ വിഭാഗത്തിലാണ്.  മറ്റൊരു സമുദായത്തിലെ ചെറുപ്പക്കാരനെ യുവതിയുടെ വീട്ടില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകൂട്ടം വിളിച്ചു കൂട്ടുകയായിരുന്നു. പെണ്‍കുട്ടിയോടും യുവാവിനോടും 25000 രൂപ വീതം പിഴയടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദരിദ്രയായ യുവതിയുടെ കുടുംബത്തിന് സാധിച്ചില്ല. ഇതേതുടര്‍ന്നാണ് കൂട്ടബലാല്‍സംഗം നടപ്പാക്കിയത്. സംഭവത്തില്‍ പഞ്ചായത്ത് നേതാക്കളായ പതിമൂന്ന് പേരെ അറസ്റ്റു ചെയ്തതായി പോലിസ് അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം