രാജ്യത്ത് അശ്ലീല സൈറ്റുകള്‍ നിരോധിക്കാനാകില്ല; കേന്ദ്രസര്‍ക്കാര്‍

Monday April 28th, 2014

Blackmailingന്യൂഡല്‍ഹി: അശ്ലീല വെബ്‌സൈറ്റുകള്‍ പൂര്‍ണമായി നിരോധിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വിദേശ കമ്പനികള്‍ നിയന്ത്രിക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാന്‍ ആകില്ലെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റില്‍ പെരുകിവരുന്ന അശ്ലീല വെബ്‌സൈറ്റുകള്‍ നിയമപരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയില്‍ പ്രചരിക്കുന്ന അശ്ലീല വെബ്‌സൈറ്റുകളില്‍ ഭൂരിഭാഗവും വിദേശ കമ്പനികളാണ് നിയന്ത്രിക്കുന്നത്. അത്തരം വെബ്‌സൈറ്റുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ല. പല വിദേശരാജ്യങ്ങളിലും അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് നിരോധനമില്ല. ഒരു വെബ്ൈസറ്റ് നിരോധിച്ചാല്‍ നിമിഷങ്ങള്‍ക്കകം അതിലെ ഉള്ളടക്കം മറ്റൊന്നില്‍ പകര്‍ത്താനുള്ള സാങ്കേതിക വിദ്യ നിലവിലുണ്ടെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാംങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വെബ്‌സൈറ്റുകളിലെ ഉള്ളടക്കം ഫില്‍ട്ടര്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ക്കും പരിമിധിയുണ്ട്.

അശ്ലീല ഉള്ളടക്കങ്ങളുടെ നിരോധനത്തിന് സെന്‍സര്‍ഷിപ്പ് വേണ്ടി വരും. ഉള്ളടക്കം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഇന്റനെറ്റിന്റെ പ്രവര്‍ത്തനത്തെയും വേഗതയെയും ബാധിക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം