ഇന്റര്‍നെറ്റില്ലാതെ ഐ ഫോണില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാം

Friday January 27th, 2017
2

കാലിഫോര്‍ണിയ: ആപ്പിള്‍ ഐഫോണ്‍, ഐപാഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് ഇല്ലാതെ വാട്‌സ് ആപ്പില്‍ മെസേജുകള്‍ അയക്കാം. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ നേരത്തെ തന്നെ ഈ സംവിധാനം അവതരിപ്പിച്ചിരുന്നു. ഐ.ഒ.എസ് സ്‌റ്റോറില്‍ പുതുതായി ലഭിക്കുന്ന വാട്‌സ് ആപ്പ് അപ്‌ഡേറ്റിലുടെ പുതിയ ഫീച്ചര്‍ ലഭിക്കും.

പുതിയ ഫീച്ചറിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് സേവനം ഇല്ലാതിരിക്കുന്ന സമയത്തും വാട്‌സ് ആപ്പില്‍ മെസേജുകള്‍ അയക്കാന്‍ സാധിക്കും. പിന്നീട് ഇന്റര്‍നെറ്റ് കണക്ട്‌വിറ്റി ലഭ്യമാവുമ്പോള്‍ ഈ മെസേജുകള്‍ ഡെലിവര്‍ ആവും. ഒരേ സമയം അയക്കാന്‍ കഴിയുന്ന വീഡിയോകളുടെയും ഫോട്ടോകളുടെയും എണ്ണത്തിലും പുതിയ ഫീച്ചര്‍ പ്രകാരം വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ ആപ്പിള്‍ ഉപയോഗിക്കുന്നവര്‍ക്ക് 30 ഫോട്ടോകളും 30 വിഡിയോകളും വരെ ഒരേസമയം അയക്കാം. നേരത്തെ ഇത് 10 എണ്ണം മാത്രമായിരുന്നു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം