പണം വാങ്ങി ആംബുലന്‍സില്‍ ആളെക്കടത്തിയ സംഘം പിടിയില്‍

Friday May 1st, 2020

കിളിമാനൂര്‍: ലോക്ഡൗണില്‍ യാത്രാനിരോധനം നിലനില്‍ക്കുന്നതിനിടെ ആംബുലന്‍സില്‍ തിരുവനന്തപുരം ജില്ലക്ക് പുറത്തേക്ക് ആളുകളെ കടത്താനുള്ള ശ്രമം അതിര്‍ത്തിയില്‍ തടഞ്ഞു. സംഭവത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. സംസ്ഥാനപാതയില്‍ ജില്ല അതിര്‍ത്തിയായ തട്ടത്തുമല വാഴോട് താല്‍കാലിക ചെക്‌പോയിന്റില്‍ വ്യാഴാഴ്ച രാത്രിയാണ് ആംബുലന്‍സില്‍ ആളെ കടത്താന്‍ ശ്രമം നടന്നത്. തിരുവനന്തപുരം കണിയാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ആംബുലന്‍സിലാണ് മനുഷ്യക്കടത്ത് നടന്നത്. ആംബുലന്‍സ് െ്രെഡവര്‍ മുദാക്കല്‍ പൊയ്കമുക്ക് തെള്ളിക്കോട്ടുവിള വീട്ടില്‍ സ്വരാജ് (23), പുളിമാത്ത് അലൈകോണം ആര്‍.എല്‍ ഭവനില്‍ രഞ്ചിത്ത് (28), കഠിനംകുളം ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ ബിസ്മില്ലാ ഹൗസില്‍ ഷാജുദ്ദീന്‍ (44), കീഴാവൂര്‍ വെള്ളാവൂര്‍ വയലില്‍ വീട്ടില്‍ വിഷ്ണു ചന്ദ്രന്‍ (27) എന്നിവരാണ് പിടിയിലായത്.

ചങ്ങനാശേരിയില്‍ അപകടത്തില്‍പെട്ട വാഹനം ശരിയാക്കി എത്തിക്കാന്‍ മെക്കാനിക്കുകളുമായി പോകുകയാണെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ ആദ്യം പറഞ്ഞത്. തുടര്‍ന്ന് ആംബുലന്‍സിലുള്ളവരെ ചോദ്യം ചെയ്തതില്‍ ഇവര്‍ മെക്കാനിക്കുകള്‍ അല്ലെന്നും വന്‍ തുക വാങ്ങിയുള്ള മനുഷ്യക്കടത്താണെന്നും ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സിനെയും ജീവനക്കാരെയും അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ചിറയിന്‍കിഴ് തഹസീല്‍ദാര്‍ മനോജ് കുമാര്‍, കിളിമാനൂര്‍ സി.ഐ കെ.ബി. മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മനുഷ്യക്കടത്ത് പിടികൂടിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം