ഹയര്‍സെക്കന്‍ഡറി അധ്യാപിക നിമയുടെ മരണകാരണം സഹപ്രവര്‍ത്തകരുടെ പീഡനം

Monday September 28th, 2015

NIMa obit suicide HSSTതിരുവനന്തപുരം: ആറ്റിങ്ങല്‍ മണനാക്ക് പെരുംകുളം കാവില്‍വീട്ടില്‍ കെ.ആര്‍. മണിയുടെ മകള്‍ നെടുങ്ങണ്ട എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക എം.എസ്. നിമ(38)യുടെ മരണം സഹപ്രവര്‍ത്തകരുടെ പീഡനത്തെ തുടര്‍ന്നാണെന്നു പരാതി. ഇതു സംബന്ധിച്ചു സഹോദരന്‍ മനുഷ്യാവകാശ കമ്മിഷനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും പൊലീസിലും പരാതി നല്‍കി. ഇക്കഴിഞ്ഞ 17നാണ് ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ഭര്‍തൃഗൃഹത്തില്‍ നിമ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി മരിച്ചത്.

മരണദിവസം വീട്ടില്‍ വന്നിരുന്ന സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ നിന്നാണു സഹപ്രവര്‍ത്തകര്‍ നിമയെ ഒറ്റപ്പെടുത്തി അധിക്ഷേപിച്ചിരുന്നുവെന്ന കാര്യം മനസ്സിലാകുന്നതെന്നു സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോളിയോബാധയെ തുടര്‍ന്നു കാലിനു ശേഷിക്കുറവുളള അധ്യാപികയെ മൊണ്ടിച്ചി എന്നു വിളിച്ചു കളിയാക്കുകയും നടക്കുന്ന രീതി പരസ്യമായി അനുകരിച്ചു പീഡിപ്പിക്കുകയും ചെയ്തിരുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു. സ്‌കൂളിന്റെ മുകള്‍നിലയിലുളള ക്ലാസുകളില്‍ ബോധപൂര്‍വം ഡ്യൂട്ടി കൊടുക്കുകയും ഗോവണി കയറുന്നതിനിടെ വീണാല്‍ കളിയാക്കി ചിരിക്കുകയും പതിവായിരുന്നതായി പരാതിയില്‍ പറയുന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്കു പുസ്തകങ്ങളും ഭക്ഷണവും നിമ വാങ്ങി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെടുത്തി ദുര്‍വ്യാഖ്യാനിച്ചു കഥകളുണ്ടാക്കി പ്രചരിപ്പിച്ചതും നിമയെ ഏറെ നിരാശപ്പെടുത്തിയിരുന്നുവത്രെ.

നിമയുടെ പിതാവും സിപിഎം കടക്കാവൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുമായ മണിക്ക് മേയ് മാസത്തില്‍ വാഹനമിടിച്ചു പരുക്കേല്‍ക്കുകയും ഓര്‍മശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നു മകള്‍ക്കും അച്ഛനും മാനസികരോഗമാണെന്നും ഇവര്‍ പ്രചരിപ്പിച്ചിരുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ആറ്റിങ്ങല്‍ മൂന്നുമുക്ക് കേദാരത്തില്‍ പരവൂര്‍ മുനിസിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. ശ്രീകുമാറിന്റെ ഭാര്യയാണ് നിമ.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം