ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം; പ്ലസ്ടു 83.37, വി.എച്ച്.എസ്.സി 81.5

Monday May 15th, 2017
2

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഉച്ചക്ക് രണ്ടിന് പി.ആര്‍ ചേംബറില്‍ വെച്ചാണ് മന്ത്രി സി. രവീന്ദ്രനാഥ് ഫലംപ്രഖ്യാപിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 4,42,434ഉം വി.എച്ച്.എസ്.ഇയില്‍ 29,444 വിദ്യാര്‍ഥികളുമാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്. 83.37 ശതമാനമാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെ വിജയം. ഇത് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടുതലാണ്. 3,05,262 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം (87.22). കുറവ് പത്തനംതിട്ട (77.65)യാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിജയ ശതമാനം 80.6 ശതമാനം ആണ്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍. ജില്ലയില്‍ മുഴുവന്‍ വിഷയങ്ങളിലും കൂടി 1261 പേര്‍ക്ക് എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ സ്‌കൂള്‍ ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി ആണ്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 81.5 ശതമാനമാണ് വിജയ ശതമാനം. ആകെ 29427 പേരാണ് പരീക്ഷ എഴുതിയത്. ഇരുപരീക്ഷാ ഫലങ്ങളും www.examresults.kerala.gov.in www.keralaresults.nic.in എന്നീ സൈറ്റുകളില്‍ ലഭിക്കും.

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 07/06/2017 മുതല്‍ 13/06/2017 വരെ നടക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 22. പ്രായോഗിക പരീക്ഷ 30/05/2017 മുതല്‍ 31/05/2017 വരെയാണ്. പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 25. ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഫല പ്രഖ്യാപനം രണ്ടാഴ്ചക്കകം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം