ഹോമിയോ ഫാര്‍മസി കോഴ്‌സിന് അപേക്ഷിക്കാം

Sunday August 21st, 2016
2

Homeopathy medicineതിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2016-2017 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ് www.lbscetnre.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും. ബാങ്കില്‍ നിന്നും ലഭിക്കുന്ന ചെലാന്‍ നമ്പറും, അപേക്ഷാ നമ്പറും, ഉപയോഗിച്ച് സെപ്റ്റംബര്‍ ഏഴ് വരെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ ലൈന്‍ ആയി www.lbscetnre.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകള്‍ സെപ്റ്റംബര്‍ എട്ടിന് അഞ്ച് മണിവരെ സ്വീകരിക്കും.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 200 രൂപയുമാണ്. അപേക്ഷകര്‍ അംഗീകാരമുളള സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാന ബോര്‍ഡുകള്‍ നടത്തിവരുന്ന എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 25 വയസ്. സര്‍വ്വീസ് ക്വാട്ടയിലേക്കുളള അപേക്ഷാര്‍ത്ഥികള്‍ക്ക് 48 വയസ്സാണ് പ്രായപരിധി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പര്‍ 0471 2560361, 2560362,2560363,2560364,2560365.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/homeo-pharmacy-course-apply-now">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം