കമല്‍ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് ഹിന്ദുമഹാസഭ

Saturday November 4th, 2017

മീററ്റ്: ഇന്ത്യയില്‍ ഹിന്ദു തീവ്രവാദമുണ്ടെന്ന് പരാമര്‍ശം നടത്തിയ നടന്‍ കമല്‍ ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭ. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഹിന്ദുമഹാസഭിയുടെ ദേശീയ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ വ്യക്തമാക്കി. കമലിനെയും അദ്ദേഹത്തെപ്പോലുള്ളവരെയും വെടിവെച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണം. എന്നാല്‍ മാത്രമേ ഇത്തരക്കാര്‍ പഠിക്കുകയുള്ളൂ. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല. അവരുടെ അഭിപ്രായങ്ങള്‍ക്ക് മരണം ലഭിക്കുക തന്നെ ചെയ്യും. കമലിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് മറ്റൊരു ഹിന്ദുമഹാസഭ നേതാവ് ആവശ്യപ്പെട്ടു. കമലിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സിനിമകള്‍ കാണില്ലെന്ന് ഞങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരും അദ്ദേഹത്തെ ഇതുപോലെ ബഹിഷ്‌കരിക്കണം’ മീററ്റ് ഹിന്ദുമഹാസഭ പ്രസിഡന്റ് അഭിഷേക് അഗര്‍വാള്‍ പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം