ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയെ പരീക്ഷാഹാളില്‍ കയറ്റിയില്ല

Saturday July 25th, 2015
2

Sister Seba hijab issueതിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയെ പരീക്ഷാ ഹാളില്‍ കയറ്റിയില്ല. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാനാകാതെ സിസ്റ്റര്‍ സെബ മടങ്ങി. തിരുവനന്തപുരം കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് ഇവരെ തടഞ്ഞത്. 8.30ക്ക് താന്‍ പരീക്ഷക്ക് വന്നപ്പോള്‍ ‘സിസ്റ്ററുടേത് സഭയുടെ ഔദ്യോഗിക വസ്ത്രമാണെന്നറിയാം, പക്ഷെ കോടതിവിധി പ്രകാരം കുരിശും ശിരോവസ്ത്രവും പരിശോധനക്ക് ശേഷം ഹാളില്‍ ഇടാന്‍ പാടില്ലെന്ന്’ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍  പരിശോധനക്ക് ശേഷം വേറെ മുറി പരീക്ഷ എഴുതാന്‍ തന്നാല്‍ ശിരോവസ്ത്രം ഊരാമെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ലെന്നും സിസ്റ്റര്‍ സെബ അറിയിച്ചു. ഇതേ സ്‌കൂളില്‍ പരീക്ഷക്കെത്തിയ ഇസ്ലാം മതവിശ്വാസികളായ പരീക്ഷാര്‍ഥികള്‍ക്കും ശിരോവസ്ത്രം മാറ്റിയ ശേഷമാണ് പരീക്ഷ എഴുതാന്‍ അനുമതി ലഭിച്ചത്. കേരളത്തിലാകെ സ്വീകരിച്ച രീതിക്ക് വിരുദ്ധമായിരുന്നു കാഞ്ഞിരംകുളം സ്‌കൂളിലെ നടപടിയെന്നും ആക്ഷേപമുണ്ട്.
പരീക്ഷാ ഹാളില്‍ ശിരോവസ്ത്രത്തിന് അനുമതി നല്‍കില്ലെന്ന് സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് കന്യാസ്ത്രീയെ പരീക്ഷാഹാളില്‍ നിന്നു തടഞ്ഞത്. കര്‍ശന പരിശോധനക്ക് ശേഷമാണ് വിദ്യാര്‍ഥികളെ പരീക്ഷാഹാളിലേക്ക് കടത്തിവിട്ടത്. ചെവിക്കുള്ളില്‍ ഘടിപ്പിക്കാവുന്ന ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍, ചോദ്യപേപ്പര്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഡിജിറ്റല്‍ പേനകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള പ്രത്യേക പരിശോധനയും നടത്തി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് കേരളത്തില്‍ പരീക്ഷ നടന്നത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം