ട്രാന്‍സ്‌ജെന്‍ഡറായ അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി

Thursday June 7th, 2018

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡറായ അരുന്ധതിക്ക് സ്വന്തം താത്പര്യപ്രകാരം ജീവിക്കാമെന്ന് ഹൈകോടതി. ട്രാന്‍സ്‌ജെന്‍ഡറെന്ന് അവകാശപ്പെട്ട് അവര്‍ക്കൊപ്പം ചേര്‍ന്ന മകനെ തിരികെ കിട്ടാന്‍ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഹൈകോടതിയുടെ വിധി. അമ്മയുടെയും ‘മകന്റെ’യും വാദങ്ങള്‍ കേട്ട ഹൈകോടതി ഇടപ്പള്ളി സ്വദേശിയായ 25കാരനെ വൈദ്യമനഃശാസ്ത്ര പരിശോധനക്ക് വിധേയനാക്കാന്‍ ഉത്തരവിട്ടിരുന്നു. കാക്കനാട്ടെ കുസുമഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു സംഘം ഡോക്ടര്‍മാര്‍ പരിശോധിച്ച് ഏഴിനകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം. മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് അരുന്ധതിക്ക് താത്പര്യമുള്ളിടത്തേക്ക് പോകാമെന്ന് ഹൈകോടതി നിര്‍ദേശിച്ചത്.
ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് അവകാശപ്പെടുന്ന മകന്‍ പുരുഷനാണെന്നും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്നും ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹരജി നല്‍കിയിരുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചിരിക്കുകയാണ്. മകന് ചില മാനസിക പ്രശ്‌നങ്ങള്‍ കണ്ടതിനാല്‍ നേരത്തേ പാടുപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നു. ചികിത്സക്കുശേഷം സാധാരണഗതിയിലേക്ക് തിരിച്ചുവന്നെങ്കിലും മാര്‍ച്ചില്‍ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കണ്ടു. ഏപ്രില്‍ അഞ്ചിന് വീട് വിട്ടുപോയെങ്കിലും ഒരാഴ്ചക്കുശേഷം തിരികെ വന്നു. പിന്നീട് മേയ് ഒമ്പതിന് വീണ്ടും വീടുവിട്ടു. 15ന് മകനെ കാണാനില്ലെന്നുകാണിച്ച് പോലീസില്‍ പരാതി നല്‍കി. പൊലീസ് കസ്റ്റഡിയിലെടുത്ത് ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് മകനെ സ്വന്തം ഇഷ്ടപ്രകാരം വിടുകയായിരുന്നു. നിയമപരമായ മെഡിക്കല്‍ പരിശോധനപോലും നടത്താതെയാണ് വിട്ടയച്ചത്. ഇപ്പോള്‍ അരുന്ധതി എന്ന സ്ത്രീനാമവും സ്വീകരിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡറല്ലാത്ത മകനെ ഇനി ലിംഗ അവയവ മാറ്റത്തിന് നിര്‍ബന്ധിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സംഘത്തില്‍ നിന്ന് തന്റെ മകനെ മോചിപ്പിക്കണമെന്നും മാനസിക വൈദ്യപരിശോധനക്ക് നിര്‍ദേശിക്കണമെന്നുമാണ് മാതാവ് ആവശ്യപ്പെട്ടിരുന്നത്ത്. അതേസമയം, താന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്നാണ് പൊലീസിനൊപ്പമെത്തിയ യുവാവ് കോടതിയെ അറിയിച്ചിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം