ഹജ്ജ്: പണം അടക്കേണ്ട തിയതി 9വരെ നീട്ടി

Sunday May 3rd, 2015
2

Hajjകരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോകുന്നവരുടെ ആദ്യ ഗഡു പണം അടക്കേണ്ട തിയ്യതി 9 വരെ നീട്ടി. തീര്‍ഥാടകരില്‍ ചിലര്‍ക്ക് പണം അടക്കാന്‍ കഴിയാത്തതിന്റെ പേരിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി തിയ്യതി നീട്ടിയത്. എന്നാല്‍, കേരളത്തില്‍ നിന്ന് അവസരം ലഭിച്ചവരില്‍ ഏറെ പേരും പണം അടച്ചിട്ടുണ്ട്. പണം അടച്ചതിന്റെ പേ-ഇന്‍ സ്ലിപ് 9നകം നല്‍കണം. തീര്‍ഥാടകരുടെ രണ്ടാം ഗഡു പണം അടുത്ത മാസം അടക്കേണ്ടിവരും. ഹജ്ജിന്റെ സബ്‌സിഡി 7000 രുപ കുറച്ചതിനാല്‍ രണ്ടാം ഗഡു തുക ക്രമാതീതമായി കൂടാന്‍ സാധ്യതയുണ്ട്. . ഇതിനു പുറമെ ഹജ്ജ് തീര്‍ഥാടകര്‍ ബാഗിനായി 5100 രൂപ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/hajj-cash-deposit-date-postpon">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം