ഹാദിയാ കേസില്‍ കോടതിക്കു തെറ്റു പറ്റിയിട്ടുണ്ടെന്ന് സച്ചിദാനന്ദന്‍

Saturday September 23rd, 2017

തിരുവനന്തപുരം: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹത്തെ കോടതി അസാധുവാക്കിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സച്ചിദാനന്ദന്‍ ചോദിച്ചു. സ്ത്രീവിരോധവും ഇസ്ലാം വിരോധവും കലര്‍ന്ന മുന്‍വിധിയാണ് ഈ കേസില്‍ കോടതിക്കുണ്ടായിരുന്നത്. അനാവശ്യ സ്വത്വബോധം സൃഷ്ടിച്ച് ഇസ്‌ലാം മതത്തെ അപരവത്കരിക്കാനുള്ള ശ്രമമാണ് സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങള്‍ക്കുള്ളിലെ ഹിംസയും ഹാദിയയുടെ വിഷയത്തില്‍ പ്രതിസ്ഥാനത്താണെന്നും സച്ചിദാന്ദന്‍ കൂട്ടിചേര്‍ത്തു.
തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന സംഗമം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഹാദിയക്ക് എന്തു പറയാനുണ്ടെന്ന് കേള്‍ക്കാന്‍ ഒരവസരം നല്‍കാത്ത സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല മതം മാറിയതെന്ന് ഇതിനകം തുറന്നുപറഞ്ഞു. സ്വന്തം ഇഷ്ടത്തിന് മതംമാറുന്നത് രാജ്യത്ത് ആദ്യ സംഭവമല്ല. മതംമാറ്റം അനാവശ്യ ചര്‍ച്ചയിലേക്ക് വഴിമാറി മതസ്പര്‍ധയുണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനതകളില്ലാത്ത നീതിനിഷേധമാണ് മതംമാറ്റത്തിന്റെ പേരില്‍ ഹാദിയ നേരിടുന്നതെന്നും ഈ വിഷയത്തില്‍ സൂക്ഷ്മതയോടെയുള്ള ഇടപെടലാണ് വേണ്ടതെന്നും സംഗമം അഭിപ്രായപ്പെട്ടു. യുവതിയുടെ വിവാഹം അസാധുവാക്കി കോടതി നടത്തിയ നിരീക്ഷണങ്ങളും വിഷയം ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ട സാഹചര്യവും ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
ചടങ്ങില്‍ സോളിഡാരിറ്റി വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ് അധ്യക്ഷതവഹിച്ചു. സി.പി. ജോണ്‍, ബി. രാജീവന്‍, ഭാസുരേന്ദ്രബാബു, മൗലവി വി.പി. സുഹൈബ്, കെ.എ. ഷഫീഖ്, കെ.കെ. ബാബുരാജ്, യൂസുഫ് ഉമരി, ജുസൈന, ഉമര്‍ ആലത്തൂര്‍, ജാസിന്‍ എന്നിവരും സംസാരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം