പട്ടയവിതരണ നിയന്ത്രണം നീക്കുന്നത് മാഫിയകളെ സഹായിക്കാന്‍ : എസ്.ഡി.പി.ഐ

Tuesday December 24th, 2013

SDPIകോഴിക്കോട്: 1964ലെ ഭൂമിപതിവുനിയമത്തില്‍ ഉണ്ടായിരുന്നതും 2005ലും 2009ലും വരുത്തിയ ഭേദഗതികള്‍ റദ്ദാക്കിക്കൊണ്ടുള്ള സംസ്ഥാന മന്ത്രിസഭാതീരുമാനം ഭൂമാഫിയകളെ സഹായിക്കാനാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.
വനഭൂമി കയ്യേറി അവകാശം സ്ഥാപിച്ചെടുക്കുന്ന ഭൂമാഫിയകള്‍ക്ക് നേതൃത്വം നല്‍കുന്ന യു.ഡി.എഫിലെ ചില ഘടകകക്ഷികള്‍ക്കും താമരശ്ശേരിയില്‍ വനംവകുപ്പ് ഓഫീസ് അക്രമിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രത്യേക വിഭാഗത്തിനുമാണ് ഈ നിയമ ഭേദഗതികൊണ്ട് പ്രയോജനം ലഭിക്കുക. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിന് കൂട്ടുനില്‍ക്കുന്നതും ഇതേ ഗൂഡസംഘമാണ്.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ മണ്ണിന്റെ നേരാവകാശികളായ ആദിവാസികളും ദലിതരും വീണ്ടും കോളനിവല്‍ക്കരിക്കപ്പെടുമ്പോഴും മണ്ണുമായി കച്ചവടബന്ധം മാത്രമുള്ള മാഫിയകളാണ് ഭൂവിനിയോഗത്തിന്റെ നിയന്ത്രിതാക്കളായി മാറികൊണ്ടിരിക്കുന്നത്.
1975 ലെ ആദിവാസി ഭൂനിയമം നടപ്പിലാക്കിയതിന് ശേഷമേ 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈവശമുള്ളവര്‍ക്ക് പട്ടയം നല്‍കാവൂയെന്നും എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അദ്ധ്യക്ഷത വഹിച്ചു. നാസറുദ്ദീന്‍ എളമരം, എം.കെ മനോജ്കുമാര്‍, പി.അബ്ദുല്‍ഹമീദ്, സാംകുട്ടി ജേക്കബ്, തുളസീധരന്‍ പള്ളിക്കല്‍, സി.പി.എ ലത്തീഫ്, വി.ടി ഇക്‌റാമുല്‍ ഹഖ് സംസാരിച്ചു.

Tags: , , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം