നോട്ട് അസാധുവാക്കല്‍ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു

Saturday February 25th, 2017
2

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ ബജറ്റ്‌സമ്മേളനത്തിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ നയപ്രഖ്യാപനപ്രസംഗത്തോടെ തുടക്കമായി. നോട്ട് അസാധുവാക്കല്‍ നടപടിയിലുടെ കേന്ദ്രം സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. 2017ലെ പുതിയ സാമ്പത്തിക വര്‍ഷത്തിലും നോട്ട് പ്രതിസന്ധി മാറുമോയെന്നറിയില്ല. കേന്ദ്രനിലപാട് സംസ്ഥാനത്തെ സഹകരണമേഖലയെ നിശ്ചലമാക്കി. സംസ്ഥാനത്തെ റവന്യൂ വരുമാനത്തെയും നോട്ട് നിരോധനം ബാധിച്ചു. സാമ്പത്തികരംഗം സാധാരണ നിലയിലാകാന്‍ എത്രകാലമെടുക്കുമെന്ന് അറിയാന്‍ ജനത്തിന് അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
വികസന അജണ്ടയുമായി എങ്ങനെ മുന്നോട്ടുപോകാമെന്ന് ഇതിനകം സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചു. 1000 സര്‍ക്കാര്‍ സ്‌കൂളുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. സംസ്ഥാനം നേരിടുന്ന കൊടിയ വളര്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ ഒരുങ്ങികഴിഞ്ഞു. 4.32 ലക്ഷം ഭവനരഹിതര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് നല്‍കും. മികച്ച സേവനത്തിന് നിയമം കൊണ്ടുവരും. ആറ് മേഖലകളെ ലക്ഷ്യമിട്ട് പ്രത്യേക നവകേരള പദ്ധതികള്‍ കൊണ്ടുവരുമെന്നും നയപ്രഖ്യാപനത്തില്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക സ്വയം പര്യാപ്തത നേടും മാലിന്യമുക്ത, ഹരിത കാര്‍ഷിക കേരളത്തിന് ഹരിത കേരളം പദ്ധതി എന്നിവയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ഗവര്‍ണര്‍ പറഞ്ഞു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം