ഇന്‍സ്റ്റാള്‍ ചെയ്യല്ലെ, ഗൂഗിളിന്റെ അല്ലൊ ചതിക്കും; സ്‌നോഡന്‍

Saturday September 24th, 2016
2

google-alloവാട്ട്‌സാപ്പിനെ വെല്ലും ചാറ്റ് ആപ്ലിക്കേഷനെന്ന പേരോടെ ഗൂഗിള്‍ പുറത്തിറക്കിയ ഇന്‍സ്റ്റന്റ് ചാറ്റ് ആപ്പ് ‘അലോ’ക്കെതിരെ എഡ്വേര്‍ഡ് സ്‌നോഡന്‍. അലോ ആപ്ലിക്കേഷന്‍ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയെ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും അതുകൊണ്ട് നിങ്ങളുടെ ഫോണില്‍ നിന്നും അലോ ആപ്പ് ഉടന്‍ നീക്കം ചെയ്യണമെന്നും മുന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ സ്‌നോഡന്‍ അറിയിച്ചു. ഏതന്‍സിലെ നാഷണല്‍ ലൈബ്രറിയില്‍ നടന്ന ഏതന്‍സ് ഡെമോക്രാറ്റിക് ഫോറത്തിലായിരുന്നു സ്‌നോഡന്റെ വെളിപ്പെടുത്തല്‍.

ഉപഭോക്താക്കള്‍ പരസ്പരം കൈമാറുന്ന എല്ലാ വിവരങ്ങളും ഗൂഗിള്‍ സംഭരിച്ചു വയ്ക്കുന്നുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള സാഹചര്യമുണ്ടായാല്‍ അത് ഉടന്‍ പൊലീസിനോ മറ്റ് ഏജന്‍സികള്‍ക്ക് ഗൂഗിള്‍ കൈമാറുമെന്നും ട്വിറ്ററിലും സ്‌നോഡന്‍ കുറിച്ചു.

ഏതും കാര്യങ്ങളെക്കുറിച്ചും യുസേര്‍സിനോട് പ്രതികരിക്കുന്ന തരത്തിലാണ് അലോയുടെ സജ്ജീകരണം. കൃത്രിമ ബുദ്ധിയോടെ സാധാരണ മനുഷ്യര്‍ പറയുന്നതു പോലെ ഭാവിയില്‍ അലോയെ ക്രമീകരിക്കാനും ഉപഭോക്താക്കളുടെ വിവരങ്ങള്‍ അലോ ഉപയോഗിക്കുമെന്നും സ്‌നോഡന്‍ പറയുന്നു. അലോയുടെ ലോഞ്ചിംഗില്‍ വിവരങ്ങള്‍ താല്‍ക്കാലികമായി മാത്രം ഉപയോഗിക്കുമെന്നായിരുന്നു അലോ അറിയിച്ചിരുന്നതെങ്കില്‍ എന്നാല്‍ എല്ലാ വിവരങ്ങളും ഗൂഗിള്‍ സെര്‍വറില്‍ ശേഖരിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഭാവിയില്‍ ഇത് ആപ്പ് ഡെവലപ്പ്‌മെന്റ് എന്നതിനുമപ്പുറം പരസ്യങ്ങള്‍ക്കും ഉപയോഗിച്ചേക്കാം ഇത്തരത്തില്‍ നിങ്ങളുടെ സ്വകാര്യത ചോര്‍ന്നേക്കാമെന്നാണ് സ്‌നോഡന്‍ നല്‍കുന്ന മുന്നറിയിപ്പ്.
അലോ ആപ്പ് ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ ഫോണ്‍ നമ്പര്‍ നല്‍കണം. രണ്ട് വ്യത്യസ്ത ഫോണുകളില്‍ ഒരേ അലോ അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ല. വാട്ട്‌സാപ്പിനു സമാനമായി മെസേജുകളും വീഡിയോകളും വോയ്‌സ് സന്ദേശങ്ങളും സ്റ്റിക്കറുകളും പങ്കുവെയ്ക്കാം. സ്റ്റിക്കര്‍ കളക്ഷനിലും ചിത്രങ്ങള്‍ അയക്കുന്നതിലും വാട്ട്‌സാപ്പിനേക്കാളും മുന്നിലാണ് അലോ.
വാട്ട്‌സാപ്പില്‍ ഒരു സമയം 10 ചിത്രങ്ങളാണ് ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്നതെങ്കില്‍ 20 ആണ് അലോയുടെ പരിധി. സ്മാര്‍ട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സുള്ള ഗൂഗിള്‍ അസിസ്സ്റ്റന്റാണ് അലോയുടെ ഏറ്റവും വലിയ കരുത്തും പ്രത്യേകതയും. അലോയിലെ ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണയോടെ യൂസര്‍മാര്‍ക്ക് ഹോട്ടലുകളും ഫ്‌ളൈറ്റുകളും തിയേറ്ററുകളും സെര്‍ച്ച് ചെയ്ത് കണ്ടെത്താം. ഏന്തിനും ഏതിനും ഉത്തരം തരുന്ന അലോ ഇതിനോടകം തന്നെ പ്ലേസ്‌റ്റോറിലും താരമായിക്കഴിഞ്ഞു. മെയ് 18നാണ് അലോ ആപ്പ് പുറത്തിറക്കിയത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം