നാഥുറാം ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദുമഹാസഭ ഒരുങ്ങുന്നു

Tuesday December 16th, 2014

Godse gandhiന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദത്തിനൊരുങ്ങി ഹിന്ദു മഹാസഭ. ഗോഡ്‌സെയെ വാഴ്ത്തുന്ന പൊതു പരിപാടിക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷ സ്വരം ഉയര്‍ന്നതിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പാണ് വിവാദ നീക്കവുമായി ഹിന്ദുമഹാസഭ രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു മഹാസഭയുടെ അനുയായി കൂടിയായിരുന്ന ഗോഡ്‌സെയുടെ പ്രതിമ അഞ്ച് നഗരങ്ങളില്‍ സ്ഥാപിക്കാന്‍ അനുവാദം തേടി കേന്ദ്ര സര്‍ക്കാരിന് കത്തയക്കുമെന്ന് സംഘടനയുടെ അധ്യക്ഷന്‍ ചന്ദ്ര പ്രകാശ് കൗശിക് അറിയിച്ചു. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കൗശിക് ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ പ്രതിമ സ്ഥാപിക്കലുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയ കൗശിക് എല്ലാ മഹാപുരുഷന്‍മാരുടെയും പ്രതിമ സ്ഥാപിക്കാമെങ്കില്‍ എന്തുകൊണ്ട് ഗോഡ്‌സെയെ ഒഴിവാക്കണമെന്ന ചോദ്യവും ഉന്നയിച്ചു.
മഹാത്മാഗാന്ധിയോട് ഗോഡ്‌സെ ചെയ്തത് അനീതിയാണെന്ന് കരുതിന്നില്ലെന്നും കൗശിക് പറഞ്ഞു. ഗോഡ്‌സെ ബ്രാഹ്മണനും ഒരു പത്രത്തിന്റെ എഡിറ്ററുമായിരുന്നുവെന്നും ഗാന്ധിജിയെ വധിക്കുന്നതിന് മുമ്പ് മറ്റെല്ലാ മാര്‍ഗങ്ങളും ആരാഞ്ഞിരുന്നതായും ഹിന്ദുമഹാസഭ നേതാവ് കൂട്ടിച്ചേര്‍ത്തു. ഗോഡ്‌സെയുടെ ചരമദിനം ഇത്തവണ ബലിദാന ദിവസമായി ഹിന്ദുമഹാസഭ ആചരിച്ചിരുന്നു. ഗാന്ധിജിയെപ്പോലെ തന്നെ ഗോഡ്‌സെയും ദേശസ്‌നേഹിയായിരുന്നുവെന്ന ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെ പ്രസ്താവനയും അടുത്തിടെ വിവാദമായിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം